ECHS പോളിക്ലിനിക്കുകളില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Aug 29, 2024
ECHS പോളിക്ലിനിക്കുകളില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എക്‌സ്-സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ECHS) പോളിക്ലിനിക്കുകളില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോയമ്പത്തൂര്‍ സ്റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്സുകളിലായാണ് അവസരം. മെഡിക്കല്‍, പാരാമെഡിക്കല്‍, നോണ്‍ മെഡിക്കല്‍ തസ്തികകളിലായി ആകെ 31 ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ 11/12 മാസത്തേക്കാണ് നിയമനം.തിരുവനന്തപുരം സ്റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന് കീഴിലുള്ള തിരുവനന്തപുരം, പത്തനംതിട്ട, കിളിമാനൂര്‍, റാന്നി, തൂത്തുക്കുടി, ചങ്ങനാശ്ശേരി പോളി ക്ലിനിക്കുകളിലായാണ് ഒഴിവുള്ളത്.

  • തസ്തികയും ഒഴിവും: ഗൈനക്കോളജിസ്റ്റ്-2 (തിരുവനന്തപുരം, പത്തനംതിട്ട), മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്-1 (പത്തനംതിട്ട), നഴ്സിങ് അസിസ്റ്റന്റ്-2 (കിളിമാനൂര്‍, റാന്നി), ഡ്രൈവര്‍-1 (തൂത്തുക്കുടി), ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-1 (തിരുവനന്തപുരം), ക്ലാര്‍ക്ക്-2 (തിരുവനന്തപുരം, ചങ്ങനാശ്ശേരി). അപേക്ഷ: വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തപാലായി അയക്കണം.കോയമ്പത്തൂര്‍ സ്റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന് കീഴിലുള്ള പാലക്കാട്, സേലം, കൃഷ്ണഗിരി പോളിക്ലിനിക്കുകളിലായാണ് ഒഴിവുള്ളത്.

    തസ്തികയും ഒഴിവും: ഗൈനക്കോളജിസ്റ്റ്-1 (പാലക്കാട്), റേഡിയോളജിസ്റ്റ്-1 (പാലക്കാട്), മെഡിക്കല്‍ ഓഫീസര്‍-5 (പാലക്കാട്-2, സേലം-1, കൃഷ്ണഗിരി-2), നഴ്സിങ് അസിസ്റ്റന്റ്-1(കൃഷ്ണഗിരി), ഫിസിയോതെറാപ്പിസ്റ്റ്-1 (സേലം), റേഡിയോഗ്രാഫര്‍-1 (സേലം), ലാബ് അസിസ്റ്റന്റ്-1 (പാലക്കാട്), ലാബ് ടെക്നീഷ്യന്‍-1 (പാലക്കാട്), ഒ.ഐ.സി.-1 (സേലം), ഫാര്‍മസിസ്റ്റ്-3 (പാലക്കാട്, സേലം, കൃഷ്ണഗിരി), ഡെന്റല്‍ ടെക്/ അസിസ്റ്റന്റ്/ ഹൈജീനിസ്റ്റ്്-3 (പാലക്കാട്, സേലം, കൃഷ്ണഗിരി), ഡ്രൈവര്‍-1 (കൃഷ്ണഗിരി), ഫീമെയില്‍ അറ്റെന്‍ഡന്റ്-1 (കൃഷ്ണഗിരി), സഫായ് വാല-1 (കൃഷ്ണഗിരി).

    സെപ്റ്റംബര്‍ 18, 19 തീയതികളിലായാണ് അഭിമുഖം.അപേക്ഷ: വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തപാലായി അയക്കണം. വിലാസം: OIC, Station Headquarters (ECHS Cell), Redfields, Coimbatore641018. അവസാനതീയതി: സെപ്റ്റംബര്‍ 5. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.