റിപ്പബ്ലിക്ദിന പരേഡ് വീക്ഷിക്കാൻ ;ഇടുക്കിയിലെ രാമൻ രാജമന്നാനും ഭാര്യയും ഡൽഹിക്ക്
ബിനു എസ് എന്നാണ് നിലവിലെ രാജമന്നാന്റെ പേര്. ഭാര്യ, ബിനുമോള്‍.

തിരുവനന്തപുരം : റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ പട്ടികവര്‍ഗത്തിലെ മന്നാന്‍ സമുദായ രാജാവും ഭാര്യയും ഡല്‍ഹിയിലേക്ക്. ഇടുക്കി കാഞ്ചിയാര്‍ കോവില്‍ മല ആസ്ഥാനമായ രാമന്‍ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ഡല്‍ഹിയില്‍ പോകുന്നത്. നിയമസഭയില്‍ വച്ച് പട്ടികവിഭാഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു രാജമന്നാന് ക്ഷണക്കത്ത് കൈമാറിയിരുന്നു .
ഇടുക്കിയില്‍ 48 പട്ടിക വര്‍ഗ ഉന്നതികളിലായി 300 ലധികം മന്നാന്‍ കുടുംബങ്ങളുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പരമ്പരാഗതമായി തുടരുന്ന രാജകുടുംബങ്ങളില്‍ നിന്നും മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. പൊതുചടങ്ങുകളില്‍ തലപ്പാവും ആചാര വസ്ത്രങ്ങളും ധരിച്ചാണ് ഇവരെത്താറ്. 2 മന്ത്രിമാരും ഭടന്മാരുമെക്കെ ഇവര്‍ക്ക് സേവകരായുമുണ്ട്.ബിനു എസ് എന്നാണ് നിലവിലെ രാജമന്നാന്റെ പേര്. ഭാര്യ, ബിനുമോള്‍. നിയമസഭയിലെത്തിയ രാജമന്നാനെയും ഭാര്യയെയും പൂച്ചെണ്ട് നല്‍കി സ്വീകരിച്ച മന്ത്രി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. വ്യോമമാര്‍ഗം ഇവര്‍ ഡല്‍ഹിക്ക് തിരിക്കും. പരേഡിനു ശേഷം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഫെബ്രുവരി 2 ന് മടങ്ങിയെത്തും.