പ്രൈം മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സലൻസ് ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ: അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു
അവസാന തീയതി ഫെബ്രുവരി 21

തിരുവനന്തപുരം : ഗവൺമെന്റ് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് (ഡിഎആർപിജി) ഏർപ്പെടുത്തിയിട്ടുള്ള പ്രൈം മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സലൻസ് ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ 2024 ന് പരിഗണിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 21 വരെ ദീർഘിപ്പിച്ചു. ചുവടെ ചേർത്തിട്ടുള്ള വിഭാഗങ്ങളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
1) ഹോളിസ്റ്റിക്ക് ഡെവലപ്മെന്റ് ഓഫ് ഡിസ്ട്രിക്ട്സ് അണ്ടർ പ്രയോരിറ്റി സെക്ടർ പ്രോഗ്രാമ്സ്
2) ആസ്പിരേഷണൽ ബ്ലോക്സ് പ്രോഗ്രാം.
3) ഇന്നൊവേഷൻസ് ഫോർ സെൻട്രൽ മിനിസ്ട്രീസ്/ഡിപ്പാർട്ട്മെന്റ്സ് സ്റ്റേറ്റ്സ്, ഡിസ്ട്രിക്ട്സ്