പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലീഡ് അന്പതിനായിരം കടന്നു
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ യുപിപിസിസി അധ്യക്ഷൻ അജയ് റായ് പതിനായിരത്തിലധികം വോട്ടിന് മുന്നിലായിരുന്നു.
ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലീഡ് അന്പതിനായിരം കടന്നു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ യുപിപിസിസി അധ്യക്ഷൻ അജയ് റായ് പതിനായിരത്തിലധികം വോട്ടിന് മുന്നിലായിരുന്നു.പിന്നീട് മോദി ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. 2019 ല് 4.7 ലക്ഷത്തിന് മുകളിലും 2014 ല് 3.7 ലക്ഷത്തിനുമുകളിലുമായിരുന്നു മോദിയുടെ ഭൂരിപക്ഷം. യുപിയിൽ കോൺഗ്രസ് തങ്ങളുടെ നില മെച്ചപ്പെടുത്തി മുന്നേറ്റം തുടരുകയാണ്.റായ്ബറേലിയിൽ രാഹുൽ വിജയത്തിലേക്ക് അടുക്കുകയാണ്. അയോധ്യക്ഷേത്രം നിലനിൽക്കുന്ന ഫൈസബാദ് മണ്ഡലത്തിൽ ബിജെപി പിന്നിലാണ്.