പൂക്കോം കുനിയിൽ അഷ്‌റഫ് സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ബാലവേദി രൂപീകരണവും പരീക്ഷകളിൽ ഉന്നത വിജയികളായവർക്കുള്ള അനുമോദനവും നടന്നു.
പൂക്കോം കുനിയിൽ അഷ്‌റഫ് സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ബാലവേദി രൂപീകരണവും എസ് എസ് എൽ എസി, പ്ലസ് ടു, അബാക്കസ് പരീക്ഷകളിൽ ഉന്നത വിജയികളായവരെയും എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ സ്കോളർഷിപ് നേടിയവർക്കുമുള്ള അനുമോദനവും വായനശാലയിൽ വെച്ച് നടന്നു.
കെ. മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.പി പ്രദീപ്കുമാർ മാസ്റ്റർ ഉൽഘാടനവും വിജയികൾക്ക് ഉപഹാരവും നൽകി.
വായനശാല സെക്രട്ടറി കെ.പി ശിവദാസൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പാനൂർ നഗരസഭ കൗൺസിലർ സി.എച്ച് സ്വാമിദാസൻ,പി.വി പ്രേമരാജൻ മാസ്റ്റർ, കെ.പി ലെനീഷ് കുമാർ, പ്രസീത ടീച്ചർ, എൻ. പി കുമാരൻ എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
അനുശ്രേയ സി. പി നന്ദി പറഞ്ഞു.
ബാലവേദി സെക്രട്ടറിയായി ശിവന്യ ഷാജി, പ്രസിഡണ്ട് ആയി അനുസൂര്യ എന്നിവരെയും തെരഞ്ഞെടുത്തു.