കൈക്കൂലിയായി കൂളർ ആവശ്യപ്പെട്ട പോലീസുകാരന് സസ്പെൻഷൻ
Policeman suspended for asking for cooler as bribe

ലക്നോ: ഉത്തർപ്രദേശിൽ കൈക്കൂലിയായി കൂളർ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
കിഴക്കൻ ഉത്തർപ്രദേശിലെ മൗ ജില്ലയിൽ നിയമിതനായ മനീഷ് കുമാർ പ്രജാപതി എന്നയാളാണ് കൈക്കുലിയായി കൂളറും 6,000 രൂപയും കത്ഘര ശങ്കർ വില്ലേജിൽ നിന്നുള്ള ഓം പ്രകാശ് ശർമ എന്നയാളോട് ആവശ്യപ്പെട്ടത്. തന്റെ ഭാര്യയോട് ഫോണിൽ കൂടി മനീഷ് കുമാർ മോശമായി സംസാരിച്ചുവെന്നും ഇയാൾ പരാതിപ്പെട്ടു.
ഓം പ്രകാശ്, പോലീസിൽ പരാതി നൽകുകയും സംഭാഷണത്തിന്റെ ശബ്ദരേഖ തെളിവായി നൽകുകയും ചെയ്തു. മധുബൻ സർക്കിൾ ഓഫീസർ അഭയ് കുമാർ സിംഗ് നടത്തിയ അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.