വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു
മേയ് 7 മുതൽ 11 വരെ നടക്കുന്ന അവധിക്കാല കൂട്ടായ്മയിൽ ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും
തിരുവനന്തപുരം നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കുട്ടികളിലെ നൈസർഗികമായ സർഗാത്മകതയെയും അറിവിനെയും തൊട്ടുണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അവധിക്കാല കൂട്ടായ്മ വിജ്ഞാനവേനൽ സംഘടിപ്പിക്കുന്നു. മേയ് 7 മുതൽ 11 വരെ നടക്കുന്ന അവധിക്കാല കൂട്ടായ്മയിൽ ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും. വൈകുന്നേരങ്ങളിൽ കലാപരിപാടികൾ ഉണ്ടായിരിക്കും. ദിവസവും രാവിലെ 10ന് ക്ലാസുകൾ ആരംഭിക്കും. 7-ാം ക്ലാസ് മുതൽ 12-ാം ക്ലാസുവരെ ഉള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പരമാവധി 100 വിദ്യാർഥികൾക്ക് പ്രവേശനം നൽകും. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപാണ് ക്യാമ്പ് ഡയറക്ടർ. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഓഫീസിൽ നിന്ന് നേരിട്ടും ഓൺലൈനായും അപേക്ഷാ ഫോം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471- 2311842, 8289943307, directormpcc@gmail.com.