പാർവതി ഗോപകുമാർ ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടർ.

എറണാകുളം:സ്‌കൂൾ വിദ്യാർഥിയായിരിക്കെ ഒരു അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ട്, പിന്നീട് കൃത്രിമക്കൈയുടെ സഹായത്തോടെ പഠിച്ച് 2024ലെ സിവിൽ സർവീസ് പരീക്ഷയിൽ 282-ാം റാങ്ക് നേടിയ പാർവതി ഗോപകുമാർ ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടർ.
ഇന്നലെ അവർ ചാർജെടുത്തു.
2010 ലുണ്ടായ ഒരു അപകടത്തിലാണ് പാർവ്വതിയുടെ വലതു കൈ നഷ്ടപ്പെട്ടത്. പിന്നീട് കൃത്രിമ കൈ പിടിപ്പിച്ചു. ഇടത് കൈ കൊണ്ടാണ് ഇപ്പോൾ എഴുതുന്നത്. സിവിൽ സർവീസ് പരീക്ഷ എഴുതിയതും ഇടതു കൈകൊണ്ട് തന്നെ.
2024 ൽ പരീക്ഷയുടെ തൊട്ടുമുൻപ് വൈറൽപനി ബാധിച്ച് ആശുപത്രിയിൽ ആയിരുന്ന പാർവ്വതി ആശുപത്രി കിടക്കയിൽ നിന്ന് ക്ഷീണിതയായാണ് പോയി സിവിൽ സർവീസ് പരീക്ഷ എഴുതിയത്. ആ പരീക്ഷയിലാണ് 282 റാങ്ക് കരസ്ഥമാക്കി മിന്നും വിജയം നേടിയത്.
അമ്പലപ്പുഴക്ഷേത്രത്തിന് പടിഞ്ഞാറ് അമ്പാടിയിൽ ഗോപകുമാർ - ശ്രീലത ദമ്പതികളുടെ മകളാണ്.
അച്ഛൻ ഗോപകുമാർ ആലപ്പുഴ കളക്ട്രേറ്റിലെ ഡപ്യൂട്ടി കളക്ടറാണ്.