റവ.ഡോ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍
1995 ജനുവരി 2 -ന് ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു

കാഞ്ഞിരപ്പള്ളി: റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാളായി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. കാഞ്ഞിരപ്പള്ളി രൂപത മൈനർ സെമിനാരി റെക്ടറായി ശുശ്രൂഷ നിർവഹിച്ചു വരവേയാണ് പുതിയ നിയമനം.രൂപത വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർക്കൊപ്പം ഫാ. സെബാസ്റ്റ്യൻ വികാരി ജനറാൾ ചുമതല നിർവഹിക്കും. കൊല്ലമുള സെൻ്റ് മരിയ ഗൊരേത്തി ഇടവക പരേതരായ ജേക്കബ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ വൈദിക പരിശീലനം പൂർത്തിയാക്കി, 1995 ജനുവരി 2 -ന് ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഹോളി ക്രോസ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
എലിക്കുളം ഇടവകയിൽ അസിസ്റ്റൻ്റ് വികാരി, നിർമ്മലാപുരം അന്യാർതൊളു , എരുമേലി, ഇളങ്ങുളം ഇടവകകളിൽ വികാരി, രൂപത പബ്ലിക്റിലേഷൻസ് ഓഫീസർ, പാസ്റ്ററൽ ആനിമേഷൻ ഡിപ്പാർട്ട്മെന്റ്, അമല കമ്മ്യൂണിക്കേഷൻസ്, വിശ്വാസപരിശീലന കേന്ദ്രം, ചെറുപുഷ്പമിഷൻലീഗ്, ബൈബിൾ അപ്പസ്തൊലേറ്റ്, കെരിഗ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തേയോളജി എന്നിവയുടെ രൂപതാഡയറക്ടര്‍, മഹാജൂബിലി രൂപത കോർഡിനേറ്റർ തുടങ്ങിയ ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്.