പാങ്ങോട് സൈനിക കേന്ദ്രത്തിലെ 91 ഇൻഫൻട്രി ബ്രിഗേഡിന്റെ സ്ഥാപക ദിനം ആഘോഷിച്ചു

തിരുവനന്തപുരം :ഇന്ത്യൻ സൈന്യത്തിലെ ഏക ആംഫിബിയസ് ബ്രിഗേഡ് ആയ തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിലെ 91 ഇൻഫൻട്രി ബ്രിഗേഡിൻ്റെ 59-ാമത് സ്ഥാപക ദിനം ഇന്ന് (ഒക്ടോബർ 01) ആഘോഷിച്ചു. പാങ്ങോട് യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
1966 ഒക്ടോബർ 01 ന് സെക്കന്തരാബാദിൽ സ്ഥാപിതമായ 91 ഇൻഫൻട്രി ബ്രിഗേഡ് , 1990 മാർച്ചിൽ തിരുവനന്തപുരത്തെ പാങ്ങോട് പുനഃസ്ഥാപിച്ചു. 1971 മുതൽ 1973 വരെ ഓപ്പറേഷൻ കാക്റ്റസ് ലില്ലിയിലും 1987-ൽ ഓപ്പറേഷൻ പവനിലും ബ്രിഗേഡ് പങ്കെടുത്തു. ഏറ്റവും മികച്ച ബ്രിഗേഡ് എന്ന പ്രത്യേകത ഈ ബ്രിഗേഡിനുണ്ട്.