സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 39% കൂടുതല്‍ വേനല്‍മഴ

കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്താണ്- 838.7 എം.എം. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടില്‍- 266.2 എം.എം.

സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 39% കൂടുതല്‍ വേനല്‍മഴ
the-state-received-39-more-summer-rain-this-year

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 39% കൂടുതല്‍ വേനല്‍മഴ. 359.1 എം.എം. മഴ ലഭിക്കേണ്ട സ്ഥാനത്ത് 500.7 എം.എം. മഴയാണ് ഇത്തവണസംസ്ഥാനത്ത് ലഭിച്ചത്. കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്താണ്- 838.7 എം.എം. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടില്‍- 266.2 എം.എം.സാധാരണ ഇക്കാലയളവില്‍ ലഭിക്കേണ്ട മഴയില്‍ കുറവ് ലഭിച്ചത് ഇടുക്കിയിലാണ്. 438.6 എം.എം. മഴ ലഭിക്കേണ്ട ജില്ലയില്‍ 357.2 എം.എം വേനല്‍മഴയാണ് ലഭിച്ചത്. 19% കുറവാണിത്. ഇടുക്കി ഒഴികെ എല്ലാജില്ലകളിലും സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴ ലഭിച്ചു.ലഭിക്കേണ്ടതില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് ആലപ്പുഴയിലാണ്. 90 ശതമാനത്തിലേറെ കൂടുതലാണ് ആലപ്പുഴയില്‍ ലഭിച്ച മഴ. വയനാട്ടില്‍ 2% മാത്രമാണ് അധികം ലഭിച്ച മഴ.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.