പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് നാളെ ആരംഭിക്കുന്നു
രാവിലെ 11 ന് എറണാകുളം സൗത്ത് എസ്.ആർ.വി.എച്ച്.എസിൽ നടക്കുന്ന ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ക്ലാസിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും
തിരുവനന്തപുരം: കൊച്ചകേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് നാളെ ആരംഭിക്കുന്നു. രാവിലെ 11 ന് എറണാകുളം സൗത്ത് എസ്.ആർ.വി.എച്ച്.എസിൽ നടക്കുന്ന ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ക്ലാസിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ് എൽസി ജോർജ് ചടങ്ങിന് അധ്യക്ഷത വഹിക്കും.നിലവിലുണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടു ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ പരിഷ്‌കരിച്ചാണ് പുതിയ കോഴ്സ് ആരംഭിക്കുന്നത്. പച്ചമലയാളം അടിസ്ഥാന കോഴ്‌സ്, പച്ചമലയാളം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ ഒരു വർഷം നീണ്ടുനിൽക്കുന്ന കോഴ്സ് ആണിത്.എസ്.സി.ഇ.ആർ.ടി യുടെ നേതൃത്വത്തിലാണ് പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് പരിഷ്കരിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ് കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ആണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.