മോട്ടോർവാഹന കുടിശിക നിവാരണ അദാലത്ത്
കാലാവധി മാർച്ച് 31ന് അവസാനിക്കും.

കോട്ടയം: ജില്ലാ ആർ.ടി. ഓഫീസിൽ ഉൾപ്പെട്ട കോട്ടയം താലൂക്കിലെ വാഹന ഉടമകളുടെ നികുതി കുടിശിക തീർപ്പാക്കുന്നതിന് അദാലത്ത് നടത്തുന്നു. ഫെബ്രുവരി 22ന് രാവിലെ 10.30ന് കെ.എസ്.ആർ.ടി.സിക്കു സമീപമുള്ള റവന്യൂ റിക്കവറി താഹസിൽദാരുടെ ഓഫീസിലാണ് അദാലത്ത്. ഇളവുകളോടെ നികുതി കുടിശിക അടയ്ക്കാമെന്ന് ആർ.ടി.ഒ. കെ. അജിത് കുമാർ അറിയിച്ചു.
നാലു വർഷത്തിനു മുകളിലുള്ള റവന്യൂ റിക്കവറി കേസുകൾ, ദീർഘകാലമായി നികുതി അടയ്ക്കാത്തതും നശിച്ചുപോയതുമായ വാഹനങ്ങളുടെ കുടിശിക എന്നിവ അദാലത്തിൽ പരിഗണിക്കും. ഒറ്റത്തവണ നികുതി കുടിശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും.