മലയാളികള്‍ക്ക് ഇന്ന് പൊന്നോണം
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടില്ല.
തിരുവനന്തപുരം : ആഹ്ലാദവും ആനന്ദവും പകര്‍ന്ന് മലയാളികള്‍ക്ക് ഇന്ന് പൊന്നിന്‍ തിരുവോണം. കളളവും ചതിയുമില്ലാത്ത സമൃദ്ധമായ ഭൂതകാലത്തയും പ്രതീക്ഷയോടെ പുതുകാലത്തെയും മനസില്‍ ആവാഹിച്ചാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്.
തിരുവോണ നാളില്‍ ആറന്മുള ക്ഷേത്രത്തില്‍ സദ്യ ഒരുക്കാന്‍ വിഭവങ്ങളുമായി ഉത്രാട സന്ധ്യയില്‍ കാട്ടൂരില്‍ നിന്നു യാത്ര തിരിച്ച തിരുവോണത്തോണി പുലര്‍ച്ചെ ക്ഷേത്രക്കടവിലെത്തി.ദേവസ്വം ബോര്‍ഡ്,പള്ളിയോട സേവാ സംഘം, ഉപദേശക സമതി, ഭക്തര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അനുഷ്ഠാന ചടങ്ങുകളോടെ സ്വീകരിച്ചു. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലും ചടങ്ങുകള്‍ പുരോഗമിക്കുന്നു.
കേരളമാകെ ഉത്സച്ഛായയിലാണ്. എങ്ങും കളിചിരികളും ആഘോഷങ്ങളുമാണ്. മുക്കിന് മുക്കിന് കലാസാംകാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടില്ല. എന്നാല്‍ ദുരന്തത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് കരകയറുക കൂടി ലക്ഷ്യമാണ്.
എല്ലാ മലയാളികൾക്കും അക്ഷയ ന്യൂസ് കേരളയുടെ ഓണാശംസകൾ ....