സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു

2024ലെ റോബർട്ട് ഓവൻ പുരസ്‌കാരം കോലിയക്കോട് എൻ. കൃഷ്ണൻ നായർക്ക് ലഭിച്ചു

Jul 5, 2024
സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ  പ്രഖ്യാപിച്ചു
state-awards-for-co-operative-societies-announced

തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്‌കാരവും സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങളും സഹകരണ വകുപ്പ്  മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചു.2024ലെ റോബർട്ട് ഓവൻ പുരസ്‌കാരം കോലിയക്കോട് എൻ. കൃഷ്ണൻ നായർക്ക് ലഭിച്ചു. കേരളത്തിലെ സഹകരണ മേഖലയെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച സഹകരണ പ്രസ്ഥാനമാക്കി മാറ്റുന്നതിനായി സജീവ സാന്നിധ്യമായി അക്ഷീണം പ്രവർത്തിച്ചതിനാണ് കോലിയക്കോട് കൃഷ്ണൻ നായർക്ക് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് സമ്മാനം.സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക കോ-ഓപ്പറേറ്റീവ് ഡേ പുരസ്‌കാരം – 2024 ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ്. മാതൃക പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഊരാളുങ്കലിന് പുരസ്‌ക്കാരം ലഭിച്ചതെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.സംസ്ഥാനത്ത് നല്ലരീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്കുള്ള വിവിധ അവാർഡുകളും പ്രഖ്യാപിച്ചു. അർബൻ സഹകരണ ബാങ്ക് വിഭാഗത്തിൽ എറണാകുളം തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 51 ഒന്നാം സ്ഥാനവും കോഴിക്കോട് കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ക്ലിപ്തം നമ്പർ 1538 രണ്ടാം സ്ഥാനവും കൊല്ലം കോസ്റ്റൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ക്ലിപ്തം നമ്പർ 3036 മൂന്നാം സ്ഥാനവും നേടി.

പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് വിഭാഗത്തിൽ എറണാകുളം കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ക്ലിപ്തം നമ്പർ .ഇ. 326  ഒന്നാം സ്ഥാനവും പാലക്കാട് ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ക്ലിപ്തം നമ്പർ പി. 620 രണ്ടാം സ്ഥാനവും പാലക്കാട് ഒറ്റപ്പാലം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ പി. 621 മൂന്നാം സ്ഥാനവും നേടി.പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ വിഭാഗത്തിൽ കണ്ണൂർ കതിരൂർ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ. എഫ്. 1262 ഒന്നാം സ്ഥാനവും തിരുവനന്തപുരം പേരൂർക്കട സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1412 രണ്ടാം സ്ഥാനവും കണ്ണൂർ വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3971 മൂന്നാം സ്ഥാനവും നേടി.എംപ്ലോയിസ് സഹകരണ സംഘം വിഭാഗത്തിൽ കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ 963 ഒന്നാം സ്ഥാനവും മലപ്പുറം എയിഡഡ് സ്‌കൂൾ ടീച്ചേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ. എം.49 രണ്ടാം സ്ഥാനവും എറണാകുളം ഡിസിട്രിക്ട് പോലീസ് ക്രെഡിറ്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ. 877 മൂന്നാം സ്ഥാനവും നേടി.വനിത സഹകരണ സംഘങ്ങൾ വിഭാഗത്തിൽ കണ്ണൂർ വെള്ളോറ വനിതാ സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ സി 1800 ഒന്നാം സ്ഥാനവും കാസറഗോഡ് ഉദുമ വനിത സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ് 284 രണ്ടാം സ്ഥാനവും കണ്ണൂർ ചെണ്ടയാട് വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ സി 1378, കോഴിക്കോട് അഴിയൂർ വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി 2661 എന്നിവർ മൂന്നാം സ്ഥാനവും നേടി

പട്ടികജാതി /പട്ടികവർഗ സഹകരണ സംഘങ്ങൾ വിഭാഗത്തിൽ തിരുവനന്തപുരം വള്ളിച്ചിറ പട്ടികജാതി സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ 1071 ഒന്നാം സ്ഥാനവും എറണാകുളം എളങ്കുന്നപ്പുഴ പട്ടികജാതി/പട്ടികവർഗ സർവീസ് സഹകരണ സംഘം. ക്ലിപ്തം നമ്പർ ഇ 295 രണ്ടാം സ്ഥാനവും മലപ്പുറം കുഴിമണ്ണ പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം 390 മൂന്നാം സ്ഥാനവും നേടി.ആശുപത്രി സഹകരണ സംഘങ്ങൾ വിഭാഗത്തിൽ കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പർ ക്യൂ 952 ഒന്നാം സ്ഥാനവും മലപ്പുറം പി.എം.എസ്.എ മെമ്മോറിയൽ ജില്ലാ സഹകരണ ആശുപത്രി ക്ലിപ്തം നമ്പർ എം. 352 രണ്ടാം സ്ഥാനവും കോഴിക്കോട് അത്തോളി സഹകരണ ആശുപത്രി ക്ലിപ്തം നമ്പർ ഡി. 2010 മൂന്നാം സ്ഥാനവും നേടി.പലവക സഹകരണ സംഘങ്ങൾ വിഭാഗത്തിൽ കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ 10957 ഒന്നാം സ്ഥാനവും എറണാകുളം  കർത്തേടം റൂറൽ സഹകരണ സംഘം ക്ലിപ്തം നമ്പർ 385, എറണാകുളം കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ 4348 രണ്ടാം സ്ഥാനവും എറണാകുളം കൊച്ചിൻ നേവൽ ബേസ് കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 161 മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ സഹകരണ സംഘങ്ങളിൽ മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് എജ്യൂക്കേഷണൽ സൊസൈറ്റി ക്ലിപ്തം നമ്പർ. പി. 906 ഒന്നാം സ്ഥാനവും  കണ്ണൂർ തളിപ്പറമ്പ് എജ്യൂക്കേഷണൽ സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 855, മലപ്പുറം തിരൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി ക്ലിപ്തം നമ്പർ എം. 315 രണ്ടാം സ്ഥാനവും മാടായി കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ ആൻഡ് ടെക്‌നോളജി ക്ലിപ്തം നമ്പർ സി. 1740 മൂന്നാം സ്ഥാനവും നേടി.മാർക്കറ്റിംഗ് സഹകരണ സംഘങ്ങൾ വിഭാഗത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ റ്റി. 730 ഒന്നാം സ്ഥാനവും പാലക്കാട് ആലത്തൂർ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി, ക്ലിപ്തം നമ്പർ. പി. 559 രണ്ടാം സ്ഥാനവും കണ്ണൂർ റീജിയണൽ ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി (വെജ്കോ) ക്ലിപ്തം നമ്പർ സി. 816 മൂന്നാം സ്ഥാനവും നേടി. സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.