കേന്ദ്ര ജീവനക്കാർക്കുള്ള 2025ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു

കേരളത്തിലെ നിയന്ത്രിത അവധി ദിവസങ്ങൾ

Oct 25, 2024
കേന്ദ്ര ജീവനക്കാർക്കുള്ള 2025ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു
national holidays

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള 2025ലെ പൊതു അവധികൾ വിജ‌്ഞാപനം ചെയ്‌തു. ഞായർ, ശനി ദിവസങ്ങൾക്ക് പുറമേയുള്ള പൊതു അവധി ദിനങ്ങളാണ് തിരുവനന്തപുരത്ത് നടന്ന സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി (സി.ജി.ഇ.ഡബ്‌ള്യു.സി.സി) യോഗത്തിൽ തീരുമാനിച്ചത്. പൊതു അവധി ദിനങ്ങൾ: മകര സംക്രാന്തി/പൊങ്കൽ-ജനുവരി 14, റിപ്പബ്ലിക്ക് ദിനം-ജനുവരി 26, മഹാശിവരാത്രി-ഫെബ്രുവരി 26, ഈദുൾ ഫിത്തർ (റംസാൻ) 

-മാർച്ച് 31, മഹാവീർ ജയന്തി-ഏപ്രിൽ 10, ദുഃഖവെള്ളി-ഏപ്രിൽ 18,

ബുദ്ധപൂർണിമ-മേയ് 12, ബക്രീദ്-ജൂൺ 6, മുഹറം-ജൂലായ് 6, സ്വാതന്ത്ര്യദിനം-

ആ​ഗസ്റ്റ് 15, നബിദിനം-സെപ്‌തംബർ 5, മഹാനവമി-ഒക്ടോബർ 1, ഗാന്ധി ജയന്തി, വിജയദശമി-ഒക്ടോബർ 2, ദീപാവലി-ഒക്ടോബർ 20, ​ഗുരുനാനാക്ക് ജയന്തി-നവംബർ 05, ക്രിസ്മസ്-ഡിസംബർ 25

റംസാൻ, ബക്രീദ്, മുഹറം, നബി ദിനം എന്നീ അവധി ദിനങ്ങളിൽ സംസ്ഥാന സർക്കാർ മറ്റൊരു ദിവസം അവധി നൽകിയാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും അതുബാധകമായിരിക്കും. 45 നിയന്ത്രിത അവധികളിൽ രണ്ടെണ്ണം കേന്ദ്ര ​ജീവനക്കാർക്ക് തിരഞ്ഞെടുക്കാം. കേരളത്തിലെ നിയന്ത്രിത അവധി ദിവസങ്ങൾ: മാർച്ച് 4-അയ്യാ വൈകുണ്ഡസ്വാമി ജയന്തി, ജൂലായ് 24-കർക്കടക വാവ്, സെപ്‌തംബർ 4: ഒന്നാം ഓണം, സെപ്‌തംബർ 6- മൂന്നാം ഓണം,സെപ്‌തംബർ 7- ശ്രീനാരായണ ഗുരു ജയന്തി, സെപ്‌തംബർ 21-ശ്രീനാരായണ ഗുരു സമാധി ദിനം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.