അറിയിപ്പുകൾ ,നിയമനങ്ങൾ ,അപേക്ഷ ക്ഷണിച്ചു ..........

എല്‍.എല്‍.ബി.: കാറ്റഗറി ലിസ്റ്റ്

Oct 25, 2024
അറിയിപ്പുകൾ ,നിയമനങ്ങൾ ,അപേക്ഷ ക്ഷണിച്ചു ..........
NOTICE TO PUBLIC

എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷാ ഫലം

സംസ്ഥാന സഹകരണ യൂണിയൻ 2024 ആഗസ്റ്റിൽ നടത്തിയ എച്ചി.ഡി.സി ആൻഡ് ബി.എം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ നവംബർ 23 വരെ സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കും. പരീക്ഷാ ഫലം www.scu.kerala.gov.in ൽ ലഭ്യമാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം

2020-21 വർഷം, 2020 മാർച്ചിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിച്ച, www.dcescholarship.gov.in ലെ നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ആയതിനാൽ വിദ്യാർഥികളുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്. കോഡ്, രജിസ്ട്രേഷൻ ഐഡി/ എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ എന്നീ വിവരങ്ങൾ അടിയന്തിരമായി രണ്ട് ദിവസത്തിനുള്ളിൽ districtmeritscholarship@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം

ഗസ്റ്റ് അദ്ധ്യാപക നിയമനം

കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക്  ടാലി/ ഡി.സി.എഫ്.എ കോഴ്‌സ് പഠിപ്പിക്കുവാൻ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.  യോഗ്യത:- ബി.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എയും അല്ലെങ്കിൽ എം.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ടാലി കോഴ്‌സും. പി.ജി.ഡി.സി.എ അദ്ധ്യാപന പരിചയം അഭികാമ്യം.

അപേക്ഷകർ യോഗ്യത, മുൻപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റ എന്നിവ ഒക്ടോബർ 29ന് മുൻപായി തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ഹാജരാക്കേണ്ടതാണ്. ഇ മെയിൽ: courses.lbs@gmail.com എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം നടത്തുക. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ ബി എസ്  സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ, ഫോൺ   0471-2560333 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

രണ്ടാം ഘട്ട അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു

കേരളത്തിലെ  ഗവൺമെന്റ് ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in  എന്ന വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവരവരുടെ അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്‌പെക്ടസ് ക്ലോസ് 19 -ൽ പറയുന്ന അസൽ രേഖകളും സഹിതം ഒക്ടോബർ 30ന് വൈകിട്ട് 3 മണിക്കുള്ളിൽ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി  പ്രവേശനം നേടേണ്ടതാണ്. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ഫ്രാഞ്ചൈസികൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുകൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് തുടക്കമിട്ടത്. തൊഴിൽ നൈപുണ്യം വളർത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ  ഇന്റലിജൻസ്,  ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകൾക്കാണ് പ്രമുഖ്യം നൽകുന്നത്. ഐ.ടി കോഴ്‌സുകൾക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക്‌സ്,  ഏവിയേഷൻ, ഹെൽത്ത് കെയർ  എന്നി മേഖലകളിലെ കോഴ്‌സു്കളുടെ നടത്തിപ്പിനുമായാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

താൽപര്യമുള്ള പരിശീലന കേന്ദ്രങ്ങൾ,  വ്യക്തികൾക്ക് കൂടുതൽ വിവരങ്ങൾക്കായി www.lbscentre.kerala.gov.in സന്ദർശിക്കാം. കൂടാതെ 0471-2560333/6238553571 എന്നീ നമ്പറുകളിൽ നിന്നും  lbsskillcentre@gmail.com എന്ന ഇമെയിൽ മുഖേനയും വിശദാംശങ്ങൾ ലഭ്യമാകും.  അപേക്ഷകൾ നിർദിഷ്ഠ  മാതൃകയിൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15.

ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് 

 

2024-25 അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന്
സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് ഒഴിവുള്ള
സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 2024 ഒക്‌ടോബര്‍
23 ന് എല്‍.ബി.എസ്സ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വച്ച്
രാവിലെ 10 മണിക്ക് നടത്തുന്നതാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍
എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 11 മണിയ്‌ക്കകം
നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമെ പ്രസ്തുത സ്‌പോട്ട്
അലോട്ട്‌മെന്റില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. മുന്‍ അലോട്ട്‌മെന്റു
കളിലൂടെ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ ചഛഇ(നിരാക്ഷേപപത്രം)
ഹാജരാക്കേണ്ടതാണ്. ഒഴിവുകളുടെ വിശദാംശങ്ങള്‍
www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റിനു
മുന്‍പ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ
നിര്‍ദ്ദിഷ്ടഫീസ് ഒടുക്കേണ്ടതാണ്. അലോട്ട്‌മെന്റിനുശേഷം
കോഴ്‌സ്/കോളേജ് മാറ്റം അനുവദിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്കു 0471-2560363, 364 എന്നീ നമ്പറുകളില്‍ ബന്ധ
പ്പെടുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്
2024 സെപ്റ്റംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2020 സ്‌കീം – റെഗുലര്‍ – 2020
അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്‌ക്കും പുനര്‍മൂല്യനിര്‍ണ്ണയ ത്തിനും 2024നവംബര്‍ 01 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (www.keralauniverstiy.ac.in)
കേരളസര്‍വകലാശാല 2024 ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി ലാംഗ്വേജ്
ആന്റ് ലിറ്ററേച്ചര്‍, എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്‌ക്ക് 2024 നവംബര്‍ 01 ന് മുന്‍പ് www.slcm.keralauniverstiy.ac.in മുഖേന
ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍
(www.keralauniverstiy.ac.in)

പരീക്ഷ വിജ്ഞാപനം

കേരളസര്‍വകലാശാലയുടെ കമ്പൈന്‍ഡ് ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം)
മേഴ്‌സിചാന്‍സ്, (2003 സ്‌കീം) ട്രാന്‍സിറ്ററി ആന്റ് പാര്‍ട്ട്‌ടൈം, ഒക്‌ടോബര്‍ 2024 പരീക്ഷ
വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.(www.keralauniverstiy.ac.in)
കേരളസര്‍വകലാശാല 2024 നവംബര്‍ 13 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. www.keralauniverstiy.ac.in.

പരീക്ഷ തീയതി പുനഃക്രമീകരിച്ചു

കേരളസര്‍വകലാശാല 2024 ഒക്‌ടോബര്‍ 23 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം
സെമസ്റ്റര്‍ എം.കോം./എം.കോം. ഇന്റര്‍നാഷണല്‍ ട്രേഡ് (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ 2024ഒക്‌ടോബര്‍ 30 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

സീറ്റൊഴിവ്

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപന കേന്ദ്രം നടത്തുന്ന പി.ജി.ഡിപ്ലോമ ഇന്‍
യോഗ തെറാപ്പി കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത : കേരളസര്‍വകലാശാല
അംഗീകരിച്ച ബിരുദം, കോഴ്‌സ് കാലാവധി : ഒരു വര്‍ഷം, ക്ലാസുകള്‍ : രാവിലെ 7 മുതല്‍ 9
വരെ, കോഴ്‌സ് ഫീസ് : ഞ.െ 19500 /, അപേക്ഷ ഫീസ് : 100/ രൂപ, അവസാന തീയതി : 2024 ഒക്‌ടോബര്‍31, ഉയര്‍ന്ന പ്രായപരിധി ഇല്ല. കേരളസര്‍വകലാശാല വെബ്‌സൈറ്റ് (www.keralauniverstiy.ac.in) നിന്നും
Home page-Academic-Cetnres-Cetnre for Adult Continuing Education and Extension page നിന്നും
അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. SBI യില്‍ A/c. No 57002299878 ല്‍ Rs. 100/ രൂപ

അടച്ച രസീതും മാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പും സഹിതം പി.എം.ജി.ജംഗ്ഷനിലുള്ള സ്റ്റുഡന്റ്‌സ് സെന്റര്‍ ക്യാമ്പസിലെ CACEE ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ : 0471 2302523.

താത്ക്കാലിക മോപ്-അപ്പ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെയും 2024-25 ലെ നഴ്‌സിംഗ് കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേയ്‌ക്കുള്ള ഓൺലൈൻ താത്ക്കാലിക മോപ്-അപ്പ് അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ  പ്രസിദ്ധീകരിച്ചു. മോപ് അപ് അലോട്ട്‌മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee@kerala.gov.in) മുഖേന പ്രസ്തുത പരാതികൾ ഒക്ടോബർ 24, 2.00 PM നു മുമ്പായി അറിയിക്കേണ്ടതാണ്. സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് ഒക്ടോബർ 24 ന് പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

ഇംഗ്ലീഷ് പ്രൊഫിഷ്യൻസി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയും, ന്യൂനപക്ഷ ക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് പ്രൊഫിഷ്യൻസി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊല്ലം സി.സി.എം.വൈയിലാണ് തികച്ചും സൗജന്യമായ നൂറ് മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ് ആരംഭിക്കുന്നത്. 18 നും 39 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ന്യൂനപക്ഷ വിഭാഗമാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം   ഒക്‌റ്റോബർ 28  തിങ്കളാഴ്ച  രാവിലെ 11 മണിക്ക് കൊല്ലം കണ്ണനല്ലൂർ  ഉള്ള കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് ( സി സി എം വൈ) ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: +91 9562395356 എന്ന നമ്പറിൽ ബന്ധപ്പെടുക.

കേരള സംസ്ഥാന വനിതാ വികനസ കോർപ്പറേഷനിൽ പരിശീലനങ്ങൾ

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ചിൽ കുറഞ്ഞ നിരക്കിൽ 100 ശതമാനം പ്ലേസ്മെമന്റ് അസിസ്റ്റന്റ് ഉറപ്പ് നൽകുന്ന എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് തുടങ്ങിയ നിരവധി കോഴ്സുകളിലേക്ക് പരിശീലനം ഉടൻ ആരംഭിക്കുന്നു. പ്ലസ്ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 30. വിശദവിവരങ്ങൾക്ക്: 0471-2365445. 9496015002, www.reach.org.in.

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്ന് പെൻഷൻ ലഭ്യമായി  കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ഡിസംബർ 31 നു മമ്പായി ക്ഷേമനിധി കാര്യലയത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് അയച്ചു നൽകേണ്ടതാണെന്ന് സെക്രട്ടറി ആന്റ് ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു.

അധ്യാപക ഒഴിവ്

കരിക്കകം ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി അധ്യാപക തസ്തികയിൽ (HST HINDI) ഒരു താല്ക്കാലിക ഒഴിവുണ്ട്.  യോഗ്യരായ  ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ  സഹിതം 28ന് രാവിലെ  10.30 ന് സ്‌കൂൾ ഓഫീസിൽ  അഭിമുഖത്തിനെത്തണം.

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് ഡിഗ്രിതല പി.എസ്.സി പരീക്ഷയ്‌ക്ക് സൗജന്യ പരിശീലനം നവംബർ 20 ന് ആരംഭിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒബിസി/ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം നവംബർ 18 ന് 5 മണിക്ക് മുൻപ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 0484-2623304.

പരിശീലകരെ നിയമിക്കുന്നു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ വിദ്യാർഥികൾക്ക് പി.എസ്.സി പരിശീലനം നൽകുന്നതിലേയ്‌ക്കായി ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ പരിശീലകരെ നിയമിക്കും. ബിരുദാനന്തര ബിരുദ യോഗ്യതയും, മത്സര പരീക്ഷാ പരിശീലനത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത കാലം പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരുമായ 45 വയസ് വരെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. തെരെഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് ഒരു വർഷത്തേക്കുള്ള കരാർ നിയമനം നൽകും. തൃപ്തികരമായ സേവനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി പരമാവധി മൂന്ന് വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 30ന് മുമ്പ് വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ, അർഹത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം സ്ഥാപനത്തിൽ ലഭ്യമാക്കേണ്ടതാണ്. ഫോൺ : 9048058810.

പി.എസ്.സി മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനത്തിനായി പ്ലസ്ടു, ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിയ്‌ക്ക് വിധേയമായും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമിൽ ഒക്ടോബർ 30ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഭാഷാ നൈപുണ്യം, വ്യക്തിത്വ വികസനം എന്നിവയിലുള്ള പരിശീലനത്തോടൊപ്പം പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് പ്രതിമാസ സ്റ്റൈപന്റ് തുകയും അനുവദിക്കുന്നതാണ്. ഫോൺ : 9048058810.

പ്രൊഫൈൽ  പരിശോധിക്കുന്നതിനുളള അവസരം

കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ലഭ്യമായ സീറ്റുകളിൽ 2024-25 അധ്യയന വർഷത്തെ വിവിധ പി.ജി മെഡിക്കൽ കോഴ്‌സുകളിലേയ്‌ക്കുള്ള പ്രവേശനത്തിനായി  പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള  അവസരം ഒക്ടോബർ 28 വൈകുന്നേരം 5 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.  വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.

സർട്ടിഫിക്കറ്റ് കോഴ്സ്

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി/തത്തുല്യ കോഴ്സും ഐ.ടി.ഐ ൽ (മെഷിനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രൊസസ്സിംഗ് ഓപ്പറേറ്റർ, ഫൗണ്ടറി മാൻ, ടൂൾ ആൻഡ് ഡൈ മേക്കർ (ജിഗ്സ് ആൻഡ് ഫിക്സ്ച്ചേർസ്), ടൂൾ ആൻഡ് ഡൈ മേക്കർ (ഡൈസ് ആൻഡ് മോൾഡ്) എന്നീ ട്രേഡുകളിൽ ഒന്ന് പാസ് ആയവരോ റ്റി.എച്ച്.എസ്.എൽ.സി ൽ ഫിറ്റിംഗ്/കാർപെന്ററി/ടാർണിംഗ് ട്രേഡ് എന്നിവയിൽ ഒന്ന് പാസായവരോ ആയിരിക്കണം. അപേക്ഷ ഫോം 60 രൂപ (എസ്.എസി, എസ്.ടി വിഭാഗക്കാർക്ക് 30 രൂപ) നിരക്കിൽ സെൻട്രൽ പോളിടെക്നിക് കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 7ന് വൈകിട്ട് നാല് മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, ഫോൺ: 0471 2360391, 9744328621

അഭിമുഖം ഒക്ടോബര്‍ 24ന്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേയ്ഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളില്‍ 24ന് രാവിലെ 10ന് അഭിമുഖം നടക്കും. സോളാര്‍ ടെക്‌നീഷ്യന്‍, ബിസിനസ്സ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ടെലികോളര്‍, സെയില്‍സ് ഓഫീസര്‍ ട്രെയിനി, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, ബിസിനസ്സ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ലോണ്‍ ഓഫീസര്‍, ലോണ്‍ ഓഫീസര്‍ ട്രെയിനി തസ്തികകളിലാണ് നിയമനം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക്: 0471 2992609, 8921916220.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്‌സ്മാന്‍ മെക്കാനിക് (ഉ/ങലരവ) ട്രേഡില്‍ നിലവിലുള്ള ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ താത്കാലിക ഒഴിവില്‍ പി.എസ്.സി സംവരണമനുസരിച്ച് ലാറ്റിന്‍ കത്തോലിക്ക് വിഭാഗത്തില്‍ നിന്ന് നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ 25 രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിനെത്തണം.

രേഖകള്‍ ഹാജരാക്കണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് വിധവ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ ആധാര്‍, ബാങ്ക് പാസ് ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഫിഷറീസ് ഓഫീസുകളില്‍ 30 നകം എത്തിക്കണം. ഫിഷറീസ് ഓഫീസുകളും, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകളും : പൂവാര്‍ (9497715512), പള്ളം (9497715513), വിഴിഞ്ഞം (9497715514), വലിയതുറ (9497715515), വെട്ടുകാട് (9497715516), പുത്തന്‍തോപ്പ് (9037539800), കായിക്കര (9497715518), ചിലക്കൂര്‍ (9497715519), മയ്യനാട് (9497715521), തങ്കശ്ശേരി (9497715522), നീണ്ടകര (9497715523), ചെറിയഴീക്കല്‍ (9497715524), കുഴിത്തുറ (9497715525), കെ.എസ്.പുരം (9497715526), പടപ്പക്കര (9497715527).

വാക് ഇന്‍ ഇന്റര്‍വ്യൂ

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ സയന്‍സ് പാര്‍ക്കുകളിലെ എന്‍ജിനിയര്‍ തസ്തികകളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നവംബര്‍ 2 രാവിലെ 11 നാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kscste.kerala.gov.in .

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് സ്‌പോട്ട് അലോട്ട്‌മെന്റ്

2024-25 അധ്യയന വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിന് സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെന്റ് 25 ന് എല്‍.ബി.എസ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ രാവിലെ 10ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ എല്‍.ബി.എസ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. മുന്‍ അലോട്ട്‌മെന്റുകള്‍ വഴി പ്രവേശനം നേടിയവര്‍ കോളേജുകളില്‍ നിന്നുള്ള നിരാക്ഷേപപത്രം ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങള്‍ www.lbscetnre.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അന്ന് തന്നെ ഫീസ് അടയ്‌ക്കണം. വിശദവിവരങ്ങള്‍ക്ക്: 04712560363, 364.

പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജൂലൈയില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2018 സ്‌കീം) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2024 നവംബര്‍ 1 ന് നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ www.keralauniverstiy.ac.in

ടൈംടേബിള്‍
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ടെക്. (റെഗുലര്‍ – 2022 അഡ്മിഷന്‍, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷന്‍ – 2020 സ്‌കീം) ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചുകളുടെ പ്രാക്ടിക്കല്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in)

കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കമ്പൈന്‍ഡ് ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. (2018 സ്‌കീം), സെപ്റ്റംബര്‍ 2024 പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in)

പ്രാക്ടിക്കല്‍ പരീക്ഷ പുനഃക്രമീകരിച്ചു
കേരളസര്‍വകലാശാല 2024 ഒക്‌ടോബര്‍ 10 മുതല്‍ 18 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഫിസിക്‌സ്, ജൂലൈ 2024 പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in)

ഹാള്‍ടിക്കറ്റ്
കേരളസര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മനോന്മണീയം സുന്ദരനാര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ്രവീഡിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസ് 2024 ആഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെ തുടര്‍ന്നുവരുന്ന മൂന്ന് മാസത്തെ ഫംഗ്ഷണല്‍ തമിഴ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ എഴുത്തുപരീക്ഷ 2024 നവംബര്‍ 2 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ കോഴ്‌സ് പൂര്‍ത്തീകരിച്ച് പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് അവരവരുടെ വിവരങ്ങള്‍ പൂരിപ്പിച്ച് Dr. Jeyakrishnan P., Professor, Department of Tamil & Hon.Director, MSICDCS, Universtiy of Kerala, Kariavattom, Thriuvananthapuram, Pin – 695581 എന്ന വിലാസത്തില്‍ 2024 ഒക്ടോബര്‍ 28 നകം അയക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക്: 04712308919, 04712308840.

സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2023 ആഗസ്റ്റില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ആര്‍ക്. ആര്‍ക്കിടെക്ചര്‍ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്‌ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2024 ഒക്‌ടോബര്‍ 23, 24, 25 തീയതികളില്‍ റീവാല്യുവേഷന്‍ EJ X വിഭാഗത്തില്‍ ഹാജരാകേണ്ടതാണ്.

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും തൊഴിലവസരം

സൈനിക ക്ഷേമവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വിമുക്തഭട വികസന കോര്‍പ്പറേഷനായ കെക്‌സോണിന്റെ കേന്ദ്രകാര്യാലയത്തില്‍ അക്കൗണ്ടന്റ് തസ്തികയില്‍ അപേക്ഷിക്കാം. കെക്‌സോണില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമാണ് അവസരം. എം.കോം യോഗ്യതയും ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയര്‍ പ്രാവീണ്യവും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം. 50 വയസ് കഴിയരുത്. വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റാ സഹിതം Kexconkerala2022@gmail.com ല്‍ 25 വൈകുന്നേരം 4 മണിക്ക് മുമ്പ് ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക്: 0471 2320771.

എല്‍.എല്‍.ബി.: കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024 അധ്യയന വര്‍ഷത്തെ ഇന്റെഗ്രേറ്റഡ് പഞ്ചവത്സര, ത്രിവത്സര എല്‍.എല്‍.ബി. കോഴ്‌സ് പ്രവേശനത്തിനുള്ള സ്‌പോര്‍ട്‌സ് ക്വാട്ട താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.cee.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471 2525300.

എം.ഫാം പ്രവേശനം: പ്രൊഫൈല്‍ പരിശോധിക്കാന്‍ അവസരം

കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെയും സ്വാശ്രയ ഫാര്‍മസി കോളേജുകളിലെയും ലഭ്യമായ സീറ്റുകളില്‍ 202425 അധ്യയന വര്‍ഷത്തെ എം.ഫാം കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള അവസരം www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഫോണ്‍: 0471 2525300.

പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിങ്

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ 26ന് രാവിലെ 11ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്തും. കുറുമ്പകൗണ്ടര്‍ വിഭാഗത്തെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം, കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കുള്ള എം.ബി.ബി.എസ് പ്രവേശനം സംബന്ധിച്ച് ഉണ്ണികൃഷ്ണന്‍ എം. സമര്‍പ്പിച്ച പരാതി, പിന്നാക്ക സമുദായക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി മുമ്പാകെ അഖില കേരള ധീവരസഭ ജനറല്‍ സെക്രട്ടറി ദിനകരന്‍ സമര്‍പ്പിച്ച ഹര്‍ജി എന്നിവ പരിഗണിക്കും. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശശിധരന്‍, മെമ്പര്‍മാരായ സുബൈദാ ഇസ്ഹാക്ക്, ഡോ.എ.വി.ജോര്‍ജ്ജ്, കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുക്കും

അപേക്ഷ ക്ഷണിച്ചു

സിമെറ്റ് കോളേജ് ഓഫ് നഴ്‌സിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ ലക്ചറര്‍, ലക്ചറര്‍/ ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. 30നകം അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക്: 0471 2302400, 9446460394.

അധ്യാപക ഒഴിവ്

തിരുവനന്തപുരം വെയിലൂര്‍ ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി (ഹിന്ദി) തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 24ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് സ്‌കൂള്‍ ഓഫീസില്‍ എത്തണം.

പ്രൊപ്പോസലുകള്‍ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 2023-24, 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്തു റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കുന്നതിനും അതോടൊപ്പം കരാറില്‍ ഏര്‍പ്പെടുന്ന തീയതി മുതല്‍ ബോര്‍ഡിന്റെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും തുടര്‍ പ്രവര്‍ത്തികള്‍ക്കുമായി അംഗീകൃത സി എ ഓഡിറ്റ് സ്ഥാപനങ്ങളില്‍നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. പ്രൊപ്പോസല്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30 വൈകിട്ട് 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ ഓഫീസില്‍ നേരിട്ട് എത്തിയോ 04712448093 എന്ന നമ്പറിലോ ബന്ധപ്പെടാം.

ഡെപ്യുട്ടേഷന്‍ നിയമനം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ ഹെല്‍പ്പര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യുട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അതേ തസ്തികയില്‍ / സമാന തസ്തികയില്‍ (ഓഫീസ് അറ്റന്‍ഡന്റ്) സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 12. വിശദവിവരങ്ങള്‍ക്ക്: www.keralabiodiverstiy.org .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.