2024ലെ കേരള പുരസ്‌കാരങ്ങള്‍ക്കു നാമനിര്‍ദേശം ക്ഷണിച്ചു
നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31

തിരുവനന്തപുരം : സമൂഹത്തിന് വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനു സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2024ലെ കേരള പുരസ്‌കാരങ്ങള്‍ക്കു നാമനിര്‍ദ്ദേശം ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31. https://keralapuraskaram.kerala.gov.in വഴിയാണ് നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ മുഖേനയല്ലാതെ നേരിട്ടു ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കില്ല.കേരള പുരസ്‌കാരങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ഓണ്‍ലൈനായി നാമനിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും വിജ്ഞാപനത്തില്‍ ലഭ്യമാണ്. നാമനിര്‍ദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 0471 2518531, 2518223 എന്നീ നമ്പറുകളിലും സാങ്കേതിക സഹായങ്ങള്‍ക്ക് ഐടി മിഷന്റെ 0471 2525444 നമ്പറിലും ബന്ധപ്പെടാം.