പ്രവേശനോത്സവ ഗാനം: രചനകൾ ക്ഷണിച്ചു
കേരളത്തിന്റെ വിദ്യാഭ്യാസ സാസ്കാരിക ചരിത്രം ഉൾക്കൊള്ളുന്ന രചനകൾ ക്ഷണിച്ചു.
തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവ ഗാനത്തിനായി കേരളത്തിന്റെ വിദ്യാഭ്യാസ സാസ്കാരിക ചരിത്രം ഉൾക്കൊള്ളുന്ന രചനകൾ ക്ഷണിച്ചു. രചനകൾ അഞ്ചു മിനിട്ട് കവിയാൻ പാടുള്ളതല്ല. രചനകൾ മേയ് 14നു മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടർ, ക്യു.ഐ.പി സെക്ഷൻ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം, പിൻ- 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ: [email protected]