നിപ , അമീബിക് മസ്തിഷ്കജ്വരം സംശയം : രണ്ട് കുട്ടികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ
രണ്ട് കുട്ടികളുടെയും സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

കോഴിക്കോട് : നിപ, അമീബിക് മസ്തിഷ്കജ്വരം രോഗലക്ഷണങ്ങളോടെ രണ്ട് കുട്ടികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ. രണ്ട് കുട്ടികളുടെയും സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കണ്ണൂർ തളിപ്പറമ്പിൽ വെള്ളച്ചാട്ടത്തിൽ കുളിച്ച കുട്ടിയെ രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്നാണ് കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.