നെജിമോന്റെ നന്മയിൽ തലശ്ശേരിയിലെ റനീഷ് സ്വാമിയുടെ പേഴ്സും പണവും രേഖകളും തിരിച്ചു കിട്ടി ......
അവരുടെ കയ്യിൽ കടുംകാപ്പി കുടിക്കാനുള്ള പണം പോലും കാണുകയില്ല സാറേ ....
എരുമേലി :ഇരുമ്പൂന്നിക്കര കുളത്തുങ്കൽ നെജിമോന്റെ മനസ് വിങ്ങുകയായിരുന്നു രാവിലെമുതൽ ..എരുമേലി ഫെഡറൽ ബാങ്ക് എ ടി എം നു മുമ്പിലുള്ള പുത്തൻവീട് പാർക്കിങ് ഗ്രൗണ്ട് നടത്തിപ്പുകാരനാണ് നജിമോൻ .രാവിലെ ഏഴ് മണിയോടെ ശബരിമലക്ക് പോകുവാൻ കുളിച്ചു തയ്യാറാകുന്നതിനാണ് സ്വാമിമാർ സ്റേഡിയത്തിലെത്തുന്നത് ..ഇവർ പോയ ശേഷമാണ് നെജിമോന് ഒരു പേഴ്‌സ് സ്റ്റേഡിയത്തിൽ കളഞ്ഞു കിട്ടുന്നത് .പേഴ്‌സ് കളഞ്ഞുകിട്ടിയ നെജിമോൻ ഉച്ചവരെ അവർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു .തുടർന്ന് എരുമേലി പോലീസ് കൺട്രോൾ റൂമിൽ എത്തി പേഴ്‌സ് ഏല്പിച്ചു .
മൂന്നു മണിയോടെ എരുമേലി അക്ഷയയിൽ എത്തിയ നെജിമോൻ ആകെ വിഷമത്തിലായിരുന്നു .....അവരുടെ കയ്യിൽ കടുംകാപ്പി കുടിക്കാനുള്ള പണം പോലും കാണുകയില്ല സാറേ ....എങ്ങനെയെങ്കിലും കണ്ടെത്തി പേഴ്‌സ് തിരിച്ചേല്പിക്കണം .ഡ്രൈവിംഗ് ലൈസൻസും രേഖകളിൽ ഉണ്ടായിരുന്നു .ഉടൻതന്നെ ശബരിമല സേഫ് സോൺ മുൻ കോർഡിനേറ്ററും ഷാനവാസ് കരീമും തലശ്ശേരിയിൽ അന്വേഷണം നടത്തി .ഏതായാലും സന്നിധാനത്ത് പോലീസ് അറിയിപ്പുവഴി കാര്യങ്ങൾ അറിഞ്ഞ റെനീഷ് സ്വാമി എരുമേലി പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് ദർശനം കഴിഞ്ഞു വരുമ്പോൾ പേഴ്‌സ് കൈപ്പറ്റിക്കോളാമെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു .പോലീസ് കൺട്രോൾ റൂമിൽനിന്നും നെജിമോനെയും വിവരം അറിയിച്ചിരുന്നു .നെജിമോന്റെ സാന്നിധ്യത്തിൽ കൺട്രോൾ റൂം എസ് ഐ :ബ്രഹ്മദാസ് സ്വാമി റെനീഷിന് പേഴ്സും രേഖകളും കൈമാറി .


