ഒഴിവുകള്‍ 741: സിവിലിയന്‍ സ്റ്റാഫാകാന്‍ നാവികസേനയില്‍ അവസരം
NAVAL JOB
നാവികസേനയില്‍ സിവിലിയന്‍ നിയമനത്തിന് അപേക്ഷിക്കാം. ഇന്ത്യന്‍ നേവി സിവിലിയന്‍ എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് (ഐഎന്‍സിഇടി 01-2024) തെരഞ്ഞെടുപ്പ്. വിവിധ തസ്തികകളിലായി 741 ഒഴിവുകളാണുള്ളത്. തെക്ക്, കിഴക്ക്, പടിഞ്ഞാറ് കമാന്‍ഡുകളിലും ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡിലുമാണ് അവസരം. ഇന്ത്യയിലെവിടെയുമുള്ള നാവിക യൂണിറ്റുകളില്‍ നിയമനം ലഭിക്കാം. ജനറല്‍ സെന്‍ട്രല്‍ സര്‍വ്വീസ് ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍പ്പെടുന്ന നോണ്‍ ഗസറ്റഡ് തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്. തസ്തികകളും ഒഴിവുകളും ചുവടെ-
ഗ്രൂപ്പ് ബി തസ്തികകള്‍- ചാര്‍ജുമാന്‍- അമ്മ്യൂണിഷന്‍ വര്‍ക്ക്‌ഷോപ്പ്- ഒഴിവ് 1, ഫാക്ടറി 10, മെക്കാനിക് 18, സയന്റിഫിക് അസിസ്റ്റന്റ് 4, ശമ്പള നിരക്ക് 35400-112400 രൂപ.
ഗ്രൂപ്പ് സി തസ്തികകള്‍- ഡ്രാഫ്റ്റ്‌സ്മാന്‍ (കണ്‍സ്ട്രക്ഷന്‍) 2, ഫയര്‍മാന്‍ 444, ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ 58, ട്രേഡ്‌സ്മാന്‍ മേറ്റ് 161, പെസ്റ്റ് കണ്‍ട്രോള്‍ വര്‍ക്കര്‍ 18, കുക്ക് 9, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (മിനിസ്റ്റീരിയല്‍) 16.
ശമ്പള നിരക്ക്- ഡ്രാഫ്റ്റ്‌സ്മാന്‍ 25500-81100 രൂപ, ഫയര്‍മാന്‍ 19900-63200 രൂപ. ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍ 21700-69100 രൂപ, ട്രേഡ്‌സ്മാന്‍ 18000-56900 രൂപ, പെസ്റ്റ് കണ്‍ട്രോള്‍ വര്‍ക്കര്‍ 18000-56900 രൂപ, കുക്ക് 19900-63200 രൂപ, മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ് (മിനിസ്റ്റീരിയല്‍) 18000-56900 രൂപ.
യോഗ്യത: ചാര്‍ജ്മാന്‍ അമ്മ്യൂണിഷന്‍- ബിഎസ്‌സി (ഫിസിക്‌സ്/കെമിസ്ട്രി/മാത്തമാറ്റിക്‌സ്) അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ. പ്രായം 18-25 വയസ്.
ചാര്‍ജ്മാന്‍ (ഫാക്ടറി)- ബിഎസ്‌സി (ഫിസിക്‌സ്/കെമിസ്ട്രി/മാത്തമാറ്റിക്‌സ്) അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/മെക്കാനിക്കല്‍/കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ഡിപ്ലോമ. പ്രായം 18-25 വയസ്.
ചാര്‍ജുമാന്‍ (മെക്കാനിക്)- മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമയും ക്വാളിറ്റി കണ്‍ട്രോള്‍/അഷ്വറന്‍സ്/ടെസ്റ്റിം
ഗില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്.
സയന്റിഫിക് അസിസ്റ്റന്റ്- ബിഎസ്‌സി (ഫിസിക്‌സ്/കെമിസ്ട്രി/ഇലക്‌ട്രോണിക്‌സ്/ഓഷ്യാനോഗ്രാഫി), രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 30 വയസ്.
ഡ്രാഫ്റ്റ്‌സ്മാന്‍ (കണ്‍സ്ട്രക്ഷന്‍)- എസ്എസ്എല്‍സി/തത്തുല്യം, രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പ് ഐടിഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 3 വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ്, ഓട്ടോകാഡ്. പ്രായം 18-25.
ഫയര്‍മാന്‍- പ്ലസ്ടു/തത്തുല്യം, ഫയര്‍ ഫയറ്റിങ് കോഴ്‌സ് പാസായിരിക്കണം. ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് അഭികാമ്യം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല. പ്രായം 18-27 വയസ്.
ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍-പ്ലസ്ടു/തത്തുല്യം, ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുണ്ടായിരിക്കണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. പ്രായപരിധി 18-27 വയസ്സ്.
ട്രേഡ്‌സ്മാന്‍മേറ്റ്- എസ്എസ്എല്‍സി/തത്തുല്യം, ബന്ധപ്പട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. പ്രായപരിധി 18-25 വയസ്സ്. പെസ്റ്റ് കണ്‍ട്രോള്‍ വര്‍ക്കര്‍ -എസ്എസ്എല്‍സി/ തത്തുല്യം, ഹിന്ദി, അല്ലെങ്കില്‍ പാദേശികഭാഷാ പരിജ്ഞാനം ഉണ്ടണ്ടായിരിക്കണം, പ്രയപരിധി 18-25 കുക്ക്-എസ്എസ്എല്‍സി/തത്തുല്യം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 18-25 വയസ്സ്.
മള്‍ട്ടി ടാക്‌സിങ് സ്റ്റാഫ് (മിനിസ്റ്റീരിയല്‍)-എസ്എസ്എല്‍സി/തത്തുല്യം അല്ലെങ്കില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18-25 വയസ്സ്.
എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 3 വര്‍ഷവും ഭിന്നശേഷികാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷവും വിമുക്തഭടന്മാര്‍ക്കും കായികതാരങ്ങള്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.joinindiannavy.gov.in/INCET01/2024 ല്‍ ലഭിക്കും. അപേക്ഷ/പരീക്ഷാ ഫീസ് 295 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍, വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. നെറ്റ് ബാങ്കിങ്/ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/യുപിഐ ഉപയോഗിച്ച് ഫീസ് അടയ്‌ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടികളും സംവരണവുമെല്ലാം വിജ്ഞാപനത്തിലുണ്ട്. ആഗസ്റ്റ് 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.