ദേശീയ യുവജനോത്സവം: വികസിത ഭാരത് ഡയലോഗ് അവസാന തീയതി ഡിസംബര്‍ പത്ത്
15നും 29നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് നെഹ്‌റു യുവ കേന്ദ്ര അവസരമൊരുക്കുന്നു.

തിരുവനന്തപുരം : നാഷണല്‍ യൂത്ത് ഫെസ്റ്റവല്‍ 2025 ന്റെ ഭാഗമായി ജനുവരി 11, 12 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന വികസിത ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗില്‍ പങ്കെടുത്തു പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ 15നും 29നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് നെഹ്‌റു യുവ കേന്ദ്ര അവസരമൊരുക്കുന്നു. ഡിസംബര്‍ പത്താം തീയതി വരെ യുവ ഭാരത് പ്ലാറ്റ്‌ഫോമില്‍ https:/mybharat.gov.in അവതരിപ്പിക്കുന്ന ഡിജിറ്റല്‍ ക്വിസില്‍ പങ്കെടുത്തു തുടര്‍ഘട്ടങ്ങളിലേക്കു യോഗ്യത നേടാം.