പള്ളിപ്പുറം സി ആർ പി എഫിൽ പെൻഷൻ അദാലത്ത്

Dec 18, 2024
പള്ളിപ്പുറം സി ആർ പി എഫിൽ പെൻഷൻ അദാലത്ത്
PENSION ADALATH

തിരുവനന്തപുരം : 2024 ഡിസംബർ 17

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം പള്ളിപ്പുറത്തുള്ള സി ആർ പി എഫ്  ​ഗ്രൂപ്പ് സെന്ററിൽ  പെൻഷൻ അദാലത്തും കുടുംബക്ഷേമ ദിനവും സംഘടിപ്പിക്കുന്നു. 2024 ഡിസംബർ 24 ന് രാവിലെ 11 ന് നടക്കുന്ന  
വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ ബോർഡ്  യോഗത്തിൽ പള്ളിപ്പുറം ​ഗ്രൂപ്പ് സെന്റർ ഡി ഐ ജി പി  ശ്രീ വിനോദ് കാർത്തിക് അധ്യക്ഷത വഹിക്കും. വിരമിച്ച സിഎപിഎഫ്, അസം റൈഫിൾസ് ഉദ്യോഗസ്ഥരുടെ പരാതികൾ യോ​ഗം പരിഗണിക്കും. 
 വിരമിച്ച സിആർപിഎഫ് ഉദ്യോഗസ്ഥർക്കുള്ള പെൻഷൻ അദാലത്ത് ,കുടുംബക്ഷേമ ദിനം, എന്നിവയ്ക്കൊപ്പം സിആർപിഎഫിലെ വീരമൃത്യു വരിച്ച ജവാന്മാരുടെ അടുത്ത ബന്ധുക്കളും ഡി ഐ ജിയുമായുള്ള ആശയവിനിമയവും തുടർന്നു നടക്കും. സംസ്ഥാനത്തെ വിരമിച്ച സിഎപിഎഫ്/അസാം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരിപാടിയിൽ പങ്കെടുക്കാം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.