ഓൾ കേരള എൻ സി സി ഇൻറർ ഗ്രൂപ്പ് സ്പോർട്സ് ഷൂട്ടിംഗ് കോമ്പറ്റീഷൻ സമാപിച്ചു

എരുമേലി: കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിലുള്ള തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം,കാലിക്കറ്റ് എന്നീ അഞ്ചു ഗ്രൂപ്പുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട നൂറ് എൻസിസി കേഡറ്റുകളുടെ ഷൂട്ടിംഗ് കോമ്പറ്റീഷൻ ഐ.ജി എസ്.എസ്.സി 2025 സമാപിച്ചു. എൻസിസി ഗ്രൂപ്പ് ഹെഡ് ക്വേർട്ടർ കോട്ടയത്തിന്റെയും 16 കേരള ബറ്റാലിയൻ എൻസിസി കോട്ടത്തിന്റെയും ആഭിമുഖ്യത്തിലാണ് ജൂലൈ ഒന്നിന് എംഇഎസ് എരുമേലി കോളേജിൽ വച്ച് ക്യാമ്പിന് തുടക്കം കുറിച്ചത്. ഷൂട്ടിംഗ് കോമ്പറ്റീഷന്റെ ഓവറോൾ ചാമ്പ്യന്മാരായി കോട്ടയം ഗ്രൂപ്പും റണ്ണേഴ് അപ്പ് ആയി തിരുവനന്തപുരം ഗ്രൂപ്പും ജേതാക്കളായി.
വിജയികളായവർക്ക് ചാമ്പ്യൻസ് ട്രോഫി റണ്ണേഴ് അപ്പ് ട്രോഫികളും വിവിധ പൊസിഷനിൽ വിജയികളായവർക്കുള്ള മെഡൽ വിതരണവും നടന്നു.സമ്മാനദാനം കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനുവേണ്ടി എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി വി എസ് റെഡി നടത്തി. എംഇഎസ് എരുമേലി കോളേജിലെ മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി സി യു അബ്ദുൽ കരീം, കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോക്ടർ അനിൽകുമാർ എസ് എന്നിവർ അതിഥികൾ ആയിരുന്നു. വിവിധ ഗ്രൂപ്പുകളെ പ്രതികരിച്ചുകൊണ്ടുള്ള കമന്റിങ് ഓഫീസർമാർ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ,അസോസിയേറ്റ് എൻസിസി ഓഫീസർമാർ, ജിസിഐ,ജെസിഓ, പിഐ സ്റ്റാഫ് തുടങ്ങിയവർ സന്നിദ്ധരായിരുന്നു. സ്പോർട്സ് ഷൂട്ടിംഗ് കോമ്പറ്റീഷൻ നിയന്ത്രിച്ചത് എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി വി എസ് റെഡി ആണ്. വിവിധ ഷൂട്ടിംഗ് മത്സരങ്ങളിൽ വിജയികളായ 30 കേഡറ്റുകൾക്ക് തിരുവനന്തപുരത്ത് പാങ്ങോട് വച്ച് നടത്തപ്പെടുന്ന രണ്ട് ക്യാമ്പുകളിലായി പരിശീലനം നൽകുകയും ഓഗസ്റ്റ് അഞ്ചിന് മഹാരാഷ്ട്രയിൽ വച്ച് നടത്തപ്പെടുന്ന ഓൾ ഇന്ത്യ ലെവൽ ഇൻറർ ഡയറക്ടറേറ്റ് സ്പോർട്സ് ഷൂട്ടിംഗ് കോമ്പറ്റീഷനിൽ കേരളത്തെ പ്രതികരിച്ചുകൊണ്ട് പങ്കെടുക്കും.
ക്യാമ്പിൽ പങ്കെടുത്ത കേഡറ്റുകൾക്ക് മികച്ച താമസ സൗകര്യങ്ങളും പരിശീലനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും എരുമേലി എം.ഇ.എസ് കോളേജ് ഒരുക്കിയിരുന്നു.
ഇതോടൊപ്പം നടന്ന 16 കേരള ബറ്റാലിയൻ്റെ ദശദിന സംയുക്ത ആനുവൽ ട്രെയിനിങ് ക്യാമ്പിനും സമാപനം കുറിച്ചു. ദശന ക്യാമ്പുകൾക്ക് 16 കേരള ബറ്റാലിയൻ എൻസിസി കോട്ടയത്തിന്റെ കമാൻഡിങ്ങ് ഓഫീസറും ക്യാമ്പ് കമാൻഡൻ്റുമായ കേണൽ പി ശ്രീനിവാസൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ സുരാജ് എബ്രഹാം, അസോസിയേറ്റ് എൻ.സി.സി. ഓഫീസർമാരായ ലെഫ്.റെനീഷ് ജോസഫ്, ലെഫ്. ജോമി ജോസഫ്, ലെഫ്. സാബ്ജാൻ യൂസഫ്, ജെയിംസ് ജോസഫ്, ജീന അനീഷ്, സുബേദാർ മേജർ സുനിൽ കുമാർ, സുബേദാർ ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.