എൻ.സി.സി യുടെ സംയോജിത വാർഷിക പരിശീലന ക്യാമ്പ് സമാപിച്ചു

തിരുവനന്തപുരം:എൻ.സി.സി തിരുവനന്തപുരം ഗ്രൂപ്പ് ആസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 2 കേരള എൻ സി സി ബറ്റാലിയൻ ജൂലൈ 02 മുതൽ സംഘടിപ്പിച്ച് വന്ന സംയോജിത വാർഷിക പരിശീലന ക്യാമ്പ് (CATC 2025) ഇന്ന് (ജൂലൈ 11) സമാപിച്ചു.
10 ദിവസത്തെ ക്യാമ്പിൽ
500 ലധികം കേഡറ്റുകൾ പങ്കെടുത്തു. ക്യാമ്പ് കമാൻഡന്റ് കേണൽ ജെ ചൗധരി, ഡെപ്യൂട്ടി ക്യാമ്പ് കമാൻഡന്റ് മേജർ ആനന്ദ് സിഎസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ഫയറിംഗ് പരിശീലനം, മോക്ക് ഡ്രില്ലുകളുടെ പരിശീലനം, മികച്ച കേഡറ്റുകളുടെ തിരഞ്ഞെടുപ്പ് എന്നിവ ഉൾപ്പെട്ടിരുന്നു. .
സൈബർ സുരക്ഷ (കേരള പോലീസ്), ന്യൂക്ലിയർ പവർ (കൂടംകുളം ശാസ്ത്രജ്ഞർ), സാമ്പത്തിക പരിജ്ഞാനം (ഐസിഐസിഐ ബാങ്ക്), ആയുർവേദം (പങ്കജകസ്തൂരി ഹോസ്പിറ്റൽ) എന്നിവയെക്കുറിച്ചുള്ള മികച്ച പ്രഭാഷണങ്ങളിൽ കേഡറ്റുകൾ പങ്കെടുത്തു. "ഇന്ത്യൻ ആർമിയിലും എസ്.എസ്.ബി-യിലും ചേരുക" എന്ന വിഷയത്തിൽ നടത്തിയ പ്രത്യേക സെഷൻ കേഡറ്റുകൾക്ക് സൈനികരാകാനുള്ള ഒരു പ്രചോദനമായി.
തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സ്റ്റേഷനിലും കേരള സ്റ്റേറ്റ് സയൻസ് & ടെക്നോളജി മ്യൂസിയത്തിലേക്കുമുള്ള സന്ദർശനങ്ങൾ കേഡറ്റുകൾക്ക് ശാസ്ത്രീയ പരിചയം ലഭിക്കാൻ സഹായകരമായി.
സൈനിക പരിശീലനത്തെ ജീവിത നൈപുണ്യം, ദേശീയ അവബോധം, വ്യക്തിത്വ വികസനം എന്നിവയുമായി സംയോജിപ്പിച്ച് മികച്ച അനുഭവമാക്കി മാറ്റാൻ ഈ ക്യാമ്പിന് സാധിച്ചു.