ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; മുന്‍ ഡിജിപി ആര്‍.ശ്രീലേഖയും ഷോണ്‍ ജോര്‍ജും വൈസ് പ്രസിഡന്റുമാര്‍
. എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഉള്‍പ്പടെ പത്ത് വൈസ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്.
യുവാക്കള്‍ക്കും പുതുമുഖങ്ങൾക്കും കുടുതല്‍ പ്രാതിനിധ്യമുള്ള പട്ടികയില്‍ ഡോ, കെഎസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍ മാസ്റ്റര്‍, അഡ്വ. പി സൂധീര്‍, സി കൃഷ്ണകുമാര്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍, ഡോ. അബ്ദുല്‍ സലാം, ആര്‍ ശ്രീലേഖ, കെ സോമന്‍, അഡ്വ. കെകെ അനീഷ് കുമാര്‍, ഷോണ്‍ ജോര്‍ജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
കോഴിക്കോട് മേഖല അധ്യക്ഷനായി അഡ്വ. കെ ശ്രീകാന്ത്, പാലക്കാട് വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, എറണാകുളം എന്‍ നാഗേഷ്, ആലപ്പുഴ എന്‍ ഹരി, തിരുവനന്തപുരം ബിബി ഗോപകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
സെക്രട്ടിറമാര്‍: പത്തനംതിട്ട- അശോകന്‍ കുളനട, കണ്ണൂര്‍- കെ രഞ്ജിത്ത്, എറണാകുളം – രേണു സുരേഷ്, തിരുവന്തപുരം- വിവി രാജേഷ്, ആലപ്പുഴ- അഡ്വ. പന്തളം പ്രതാപന്‍, എറണാകുളം- ജിജി ജോസഫ്, ആലപ്പുഴ- എംവി ഗോപകുമാര്‍, തിരുവനന്തപുരം – പൂന്തുറ ശ്രീകുമാര്‍, ഇടുക്കി- പി ശ്യാം രാജ്, തിരുവനന്തപുരം- എംപി അഞ്ജന രഞ്ജിത്ത്.
ട്രഷറർ അഡ്വ. ഇ. കൃഷ്ണദാസ്. സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമൾ. സോഷ്യൽ മീഡിയ കൺവീനർ അഭിജിത്.ആർ.നയരാണ് . ടി.പി. ജയചന്ദ്രൻ മാസ്റ്ററാണ് മുഖ്യ വക്താവ്. മീഡിയ കൺവീനർ സന്ദീപ് സോമനാഥ്. സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ അഡ്വ.വി.കെ. സജീവനാണ്.