മുന്നോക്ക വിഭാഗങ്ങള്‍ക്ക് ദേശീയ കമ്മീഷന് വേണം; പ്രമേയം പാസാക്കി എൻഎസ്എസ്
പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും അടക്കമുള്ളവയുടെ മാതൃകയില്‍ പുതിയ കമ്മീഷന് വേണമെന്നാണ് ആവശ്യം
കോട്ടയം: മുന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ദേശീയ കമ്മീഷന് രൂപീകരിക്കണമെന്ന് എന്‍എസ്എസ്. അഖിലകേരള നായര്‍ പ്രതിനിധി സമ്മളനത്തില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കി.പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും അടക്കമുള്ളവയുടെ മാതൃകയില്‍ പുതിയ കമ്മീഷന് വേണമെന്നാണ് ആവശ്യം. പ്രതിനിധി സമ്മേളനത്തിലെ ഭൂരിഭാഗം ആളുകളും പ്രമേയത്തെ പിന്തുണച്ചു.പ്രമേയം കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കും.മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സഹായം കിട്ടണമെന്ന് അടക്കമുള്ള ആവശ്യങ്ങളും എൻഎസ്എസ് നേരത്തേ ഉന്നയിച്ചിരുന്നു.