ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ച മുണ്ടക്കൈ മേഖലയിലെ റിസോര്‍ട്ടില്‍ കുടുങ്ങികിടക്കുന്നത് അന്‍പതോളം പേര്‍
മുണ്ടക്കൈയിലെ ട്രീവാലി റിസോര്‍ട്ടിലാണ് പ്രായമേറിയവരടക്കം അന്‍പതോളം പേരുള്ളതെന്നും ഇവരില്‍ പലര്‍ക്കും പരിക്കുണ്ടെന്നും റിപ്പോർട്ട്
കല്പറ്റ: ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ച മുണ്ടക്കൈ മേഖലയിലെ റിസോര്‍ട്ടില്‍ അന്‍പതോളം പേര്‍ കുടുങ്ങികിടക്കുന്നതായി വിവരം. മുണ്ടക്കൈയിലെ ട്രീവാലി റിസോര്‍ട്ടിലാണ് പ്രായമേറിയവരടക്കം അന്‍പതോളം പേരുള്ളതെന്നും ഇവരില്‍ പലര്‍ക്കും പരിക്കുണ്ടെന്നും റിപ്പോർട്ട് .റിസോര്‍ട്ട് നില്‍ക്കുന്നത് സുരക്ഷിതമായ സ്ഥലത്താണ്. എന്നാല്‍, ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല. പ്രദേശവാസികളായ പ്രായമേറിയവര്‍ ഉള്‍പ്പെടെയുള്ളവരാണ് റിസോര്‍ട്ടിലുള്ളത്. റോഡ് മാര്‍ഗം അവിടേക്ക് എത്തിപ്പെടാന്‍ പ്രയാസമായതിനാല്‍ എയര്‍ലിഫ്റ്റിങ് സാധ്യതകള്‍ നോക്കേണ്ടിവരും. ചില രക്ഷാപ്രവര്‍ത്തകര്‍ റിസോര്‍ട്ടിലേക്ക് തിരിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് എത്തിപ്പെടാനായിട്ടില്ല. ഇതിനിടെ റിസോര്‍ട്ടിലുള്ള പലരുടെയും മൊബൈല്‍ ഫോണുകള്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്.മുണ്ടക്കൈ-അട്ടമല പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം പൂര്‍ണമായും തകര്‍ന്നു. നിരവധി വീടുകളാണ് തകര്‍ന്നിട്ടുള്ളത്. ഏകദേശം നാനൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയാണ് മുണ്ടക്കൈയും അട്ടമലയും. ഇതിനുപുറമേ തോട്ടത്തില്‍ ജോലിചെയ്യുന്ന നിരവധി അതിഥിത്തൊഴിലാളികളും പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും മുഹമ്മദ് അലീസ് പറഞ്ഞു.