മദർ തെരേസ സ്കോളർപ്പിന് അപേക്ഷിക്കാം
സർക്കാർ നഴ്‌സിങ് സ്കൂളുകളിൽ നഴ്‌സിങ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം : സർക്കാർ നഴ്‌സിങ് സ്കൂളുകളിൽ നഴ്‌സിങ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്.കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 15,000 രൂപയാണ് സ്കോളർഷിപ്പ്. സർക്കാർ നഴ്‌സിങ് സ്കൂളുകളിൽ നഴ്‌സിങ് ഡിപ്ലോമ (ജനറൽ നഴ്‌സിങ്), പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം.