തൃശ്ശൂർ:ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സിന്റെ (ഫെയ്‌സ് ) സംരംഭക കൂട്ടായ്മയും സഹജീവികളോടുള്ള കരുതലും മാതൃകയാക്കേണ്ടതാണെന്ന് റവന്യു മന്ത്രി അഡ്വ ,കെ രാജൻ . തൃശ്ശൂർ ജില്ലയിൽ അതിതീവ്ര മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച നാല് അക്ഷയ കേന്ദ്രങ്ങൾക്ക് അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്സ് (ഫേയ്സ്) സംസ്ഥാനതലത്തിൽ സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ടിൽ നിന്നും സഹായ ധനം കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി . ബന്ധപ്പെട്ട അക്ഷയ സംരംഭകർക്ക് നഷ്ടപരിഹാര തുകക്കുള്ള ചെക്കുകൾ മന്ത്രി കൈമാറി . ഫേസ് ജില്ല പ്രസിഡന്റ് ജെഫേഴ്സൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ബിബിൻ പാലാട്ടി, ട്രഷറർ സതിദേവി എന്നിവർ സംസാരിച്ചു.
ജില്ലയിലെ 4 അക്ഷയ കേന്ദ്രങ്ങളിലുമായുണ്ടായ നഷ്ടത്തിൻ്റെ 80% തുകയായ 1,22,280 രൂപയാണ് സംരംഭകരായ അജീഷ് വി എൻ (ഒട്ടുപാറ) ബീന ഷാജു (ആമ്പല്ലൂർ), ടിന്റു കെ എഫ് (മുള്ളൂർക്കര), വത്സ ശ്രീധരൻ (മൂർക്കനിക്കര) എനിവർക്ക് കൈമാറിയത്.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.