മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ കോട്ടയം, പനംപുന്നയിൽ ജോർജ് വർഗീസ് (85) നിര്യാതനായി.

കോട്ടയം :മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ കോട്ടയം, പനംപുന്നയിൽയിൽ ജോർജ് വർഗീസ് (85) നിര്യാതനായി.ഭൗതികശരീരം കളത്തിപ്പടിയിലുള്ള കല്ലുകുന്ന് വസതിയിൽ 30-08-25 (ശനി) രാവിലെ 8 ന് കൊണ്ടുവരുന്നതും വൈകിട്ട് നാല് മണിക്ക് കോട്ടയം ജെറുസലേം മാർത്തോമ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
മിഡാസ് മൈലേജ് എന്ന പേരിൽ ഇന്ത്യയിലോട്ടാകെയും വിദേശത്തും ടയർ ട്രേഡിങ് മെറ്റീരിയൽനിർമ്മിച്ചു വിപണനം നടത്തുന്ന വ്യവസായങ്ങളുടെ സ്ഥാപകനാണ്. കേരളത്തിനകത്തും പുറത്തുമായി വിവിധ വ്യവസായ യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നു.
പരേതയായ മറിയം വർഗ്ഗീസ് ആണ് ഭാര്യ.
പ്രമുഖ പ്ലാന്ററായിരുന്ന പരേതനായ ബേക്കർ ഫെൻ വർഗ്ഗീസ് ആണ് പിതാവ്.
പ്രമുഖ സാമൂഹിക പ്രവർത്തകയും പാചക ഗ്രന്ഥങ്ങളുടെ രചയിതാവുമായ പരേതയായ സാറാമ്മ വർഗീസ് ആണ് മാതാവ്.
മക്കൾ :സാറാ വറുഗ്ഗീസ്,
പരേതയായ അന്ന വർഗീസ്, വർക്കി വർഗ്ഗീസ്, പൗലോസ് വർഗീസ് ,
മരുമക്കൾ: ഡോ.മാത്യു ജോർജ് ,തരുൺ ചന്ദന ,ദിവ്യ വർഗീസ് ,മാലിനി മാത്യു.