എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്‌ഷോപ്പ്
മേയ് 22 മുതൽ 24 വരെ കളമശേരിയിലെ KIED ക്യാമ്പസിലാണ് പരിശീലനം.
തിരുവനന്തപുരം : സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED), 3 ദിവസത്തെ ‘ഡിജിറ്റൽ മാർക്കറ്റിംഗ് – ബിസിനസ് ഓട്ടോമേഷൻ ടു സോഷ്യൽ മീഡിയ ഇന്റഗ്രേഷൻ’ എന്ന വർക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മേയ് 22 മുതൽ 24 വരെ കളമശേരിയിലെ KIED ക്യാമ്പസിലാണ് പരിശീലനം. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ/ എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഡിജിറ്റൽ പ്രമോഷനുകൾ, ഇ-മെസേജിങ് മാനേജ്‌മെന്റ്, ഫേസ്ബുക്ക് ഓട്ടോമേഷൻ, ഇൻസ്റ്റഗ്രാം അനലിറ്റിക്സ്, മീഡിയ പ്രമോഷനുകളും പ്രൊഡക്ഷനുകളും, ബിസിനസ് ഓട്ടോമേഷൻ, പരമ്പരാഗത വിപണികളിൽ ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ സ്വാധീനം പ്രാക്ടിക്കൽ സെഷനുകൾ തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2950 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, GST ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1200 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്, പട്ടികജാതി – പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 1800 രൂപ താമസം ഉൾപ്പെടെയും 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പരിശീലനത്തിനായി. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ മേയ് 18 ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 30 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0484-2532890, 0484-2550322, 9188922800.