എം.ജി സർവകലാശാല വാർത്തകൾ
എം.ജി പരീക്ഷ തീയതി,പ്രോജക്ട്/ വൈവ വോസി,പരീക്ഷാഫലം
 
                                    എം.ജി
പരീക്ഷ തീയതി
ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2023 അഡ്മിഷൻ റെഗുലർ, 2017, 2018, 2019, 2020, 2021, 2022 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2014,2015,2016 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മേയ് രണ്ടിന് ആരംഭിക്കും.
പരീക്ഷ അപേക്ഷ
രണ്ടാം സെമസ്റ്റർ എം.എ, എം.എസ് സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ ജെ.എം.സി, എം.ടി.ടി.എ, എം.എച്ച്.എം (സി.എസ്.എസ് - 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019, 2020, 2021, 2022 അഡ്മിഷനുകൾ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ് സി (2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020, 2021, 2022 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് മേയ് രണ്ടുമുതൽ ഏഴുവരെ ഫീസടച്ച് അപേക്ഷിക്കാം. മേയ് എട്ടുമുതൽ പത്തു വരെ ഫൈനോടു കൂടിയും മേയ് 11 മുതൽ 15 വരെ സൂപ്പർ ഫൈനോടുകൂടിയും അപേക്ഷ സ്വീകരിക്കും.
പ്രോജക്ട്/ വൈവ വോസി
ആറാം സെമസ്റ്റർ ബി.എസ് സി സ്റ്റാറ്റിസ്റ്റിക്സ് എ.ഐ (സി.ബി.സി.എസ് - 2021 അഡ്മിഷൻ റെഗുലർ, 2017, 2018, 2019, 2020 അഡ്മിഷൻ സപ്ലിമെൻററി - മാർച്ച് 2024) പരീക്ഷയുടെ പ്രോജക്ട്/ വൈവ വോസി പരീക്ഷകൾ മേയ് മൂന്നിന് കാലടി ശ്രീശങ്കര കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ്-കോർ മോഡൽ 1,2 (സി.ബി.സി.എസ് - പുതിയ സ്കീം - 2021 അഡ്മിഷൻ റെഗുലർ, 2017, 2018, 2019, 2020 അഡ്മിഷൻ റീഅപ്പിയറൻസ് - ഫെബ്രുവരി 2024) പരീക്ഷയുടെ പ്രോജക്ട്/ വൈവ വോസി പരീക്ഷകൾ ഏപ്രിൽ 30 മുതൽ നടക്കും
പരീക്ഷാഫലം
സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്നോളജി ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി), എം.എസ് സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) ഫാക്കൽറ്റി ഓഫ് സയൻസ്(20232025 ബാച്ച് റെഗുലർ, 2022-2024 ബാച്ച് റീഅപ്പിയറൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസടച്ച് മേയ് മൂന്നുവരെ സ്കൂൾ ഓഫിസിൽ സമർപ്പിക്കാം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            