നല്ലനിലം സീസണ്‍ 2 ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിക്ക് ഒരുക്കമായി വചനം വായിക്കുക, പഠിക്കുക, ധ്യാനിക്കുക എന്നീ ലക്ഷ്യത്തോടുകൂടി രൂപത ഫാമിലി അപ്പോസ്തലേറ്റും ബൈബിള്‍ അപ്പോസ്തലേറ്റും, കുടുംബ കൂട്ടായ്മയും സംയുക്തമായി നടത്തുന്ന വചന-പഠന മത്സരത്തിന്റെ ലോഗോ പ്രകാശനം മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു.
നല്ല നിലം സീസണ്‍ വണ്ണില്‍ ഒന്നാം സ്ഥാനം നേടിയ ആനിക്കാട് ഇടവകാംഗങ്ങളായ സ്മിതാ മാത്യു മുണ്ടന്‍ക്കുന്നേലും ടീമംഗങ്ങളും 25000 രൂപയും പ്രശസ്തി പത്രവും, രണ്ടാം സ്ഥാനം നേടിയ ചെങ്ങളം ഇടവക ജെസ്സി രാജേഷ് മൂലയിലും ടീമംഗങ്ങളും 15,000 രൂപയും പ്രശസ്തി പത്രവും, മൂന്നാം സ്ഥാനം നേടിയ എയ്ഞ്ചല്‍ വാലി ഇടവക മിനി മേലെ മുറിയിലും ടീമംഗങ്ങളും 10000 രൂപയും പ്രശസ്തി പത്രവും, നാലാം സ്ഥാനം നേടിയ വലിയതോവാള ഇടവക ആന്‍സി പൂവത്തുംമൂട്ടിലും ടീമും 5000 രൂപയും പ്രശസ്തി പത്രവും, അഞ്ചാം സ്ഥാനം നേടിയ ഉപ്പുതറ ഇടവക അനു മനു വെമ്പള്ളിയും ടീമും 3000 രൂപയും പ്രശസ്തി പത്രവും കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ നല്ലനിലം സീസണ്‍ ഒന്നില്‍ പങ്കെടുപ്പിച്ച ചാമപതാല്‍ ഫാത്തിമ മാതാ ഇടവക വികാരി ഫാ തോമസ് വലിയപറമ്പില്‍ അച്ചനെയും എക്‌സിക്യൂട്ടീസിനെയും, 200 അതില്‍ കൂടുതല്‍ വചനങ്ങള്‍ മനപ്പാഠമാക്കിയ എല്ലാ ടീം അംഗങ്ങളെയും പ്രത്യേക പാരിതോഷിതങ്ങള്‍ നല്‍കി ആദരിച്ചു.
2026 വര്‍ഷത്തേയ്ക്കുള്ള നല്ലനിലം സീസണ്‍ 2വിന്റെ ലോഗോ പ്രകാശനവും സമ്മാനദാനവും രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. പ്രസ്തുത സമ്മേളനത്തിന് രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റത്തില്‍, ശ്രീ. സണ്ണി തോമസ് ഇടിമണ്ണിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബൈബിള്‍ അപ്പോസ്റ്റലേറ്റ്, കുടുംബ കൂട്ടായ്മ, ഫാമിലി അപ്പോസ്റ്റലേറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.
ഫോട്ടോ അടിക്കുറിപ്പ്
നല്ലനിലം സീസണ്‍ 2 വിന്റെ ലോഗോ പ്രകാശനം മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിക്കുന്നു.


