10 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം; താലികെട്ടി അഞ്ചാംനാൾ സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി
സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ചെന്നാണ് യുവതിയുടെ ആരോപണം. ഭർത്താവ് നിതിനെതിരെ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കൊല്ലം കുണ്ടറയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് അഞ്ചാംനാൾ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ചെന്നാണ് യുവതിയുടെ ആരോപണം. ഭർത്താവ് നിതിനെതിരെ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ ആരോപണങ്ങൾ നിതിന്റെ കുടുംബം നിഷേധിച്ചിട്ടുണ്ട്.
10 വർഷത്തെ പ്രണയത്തിനൊടുവിൽ ഒടുവിൽ നവംബർ 25നാണ് കുണ്ടറ സ്വദേശിയായ യുവതിയുടെയും നിതിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ചാംനാൾ മുതൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ശരീരമാസകാലം അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു. സ്വർണം കൊണ്ടുവരാൻ പറഞ്ഞ് തന്നെ ശ്വാസം മുട്ടിച്ചുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പരിക്കുകളോടെ 29-ാം തീയതി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ വച്ച് സഹോദരനെയും ഭർത്താവ് ആക്രമിച്ചെന്നും യുവതി പറഞ്ഞു.