മാവോയിസ്റ്റ് നേതാവ് സന്തോഷ് ഹൊസൂരിൽ നിന്നും പൊലീസ് പിടിയിൽ

ഹൊസൂർ : കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയിൽ. കേരളത്തിൽ നിന്നുള്ള എടിഎസ് സംഘം തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.വയനാട്ടിലെ മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ചതിൽ സന്തോഷിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽ പ്രവർത്തിച്ചിരുന്ന കബനീ ദളത്തിലെ കണ്ണിയാണ് ഇയാൾ.