മണ്ണാര്‍ക്കാട് ട്രാവലര്‍ തലകീഴായി മറിഞ്ഞ് 10 പേർക്ക് പരിക്ക്
ജെല്ലിപ്പാറയില്നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍

പാലക്കാട് : മണ്ണാർക്കാട് ട്രാവലർ മറിഞ്ഞ് അപകടം. മണ്ണാർക്കാട് ആനമൂളിക്കു സമീപമായിരുന്നു അപകടം. ട്രാവലറിലുണ്ടായിരുന്ന പത്തുപേർക്ക് അപകടത്തിൽ പരിക്കേറ്റു.
ഇവരെ മണ്ണാർക്കാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. അട്ടപ്പാടിയിൽ നിന്നു വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്.
അപകടകാരണം വ്യക്തമല്ല. നാട്ടുകാരെത്തിയാണ് വാഹനത്തില്കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയത്.