എം.ജി. സര്‍വ്വകലാശാലയില്‍ എം.എഡ്. സീറ്റൊഴിവ്
ബി.എഡ്.(ജനറൽ) വിജയിച്ചവരെയാണ് പരിഗണിക്കുന്നത്
കോട്ടയം : എം.ജി. സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ എം.എഡ്. പ്രോഗ്രാമിൽ എസ്.സി.,എസ്.ടി. വിഭാഗത്തിന് സംവരണംചെയ്ത സീറ്റുകൾ ഒഴിവുണ്ട്.ബി.എഡ്.(ജനറൽ) വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷാ ഫോറം പൂരിപ്പിച്ച് രേഖകൾ സഹിതം ഏഴുവരെ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കാം.വിശദവിവരങ്ങൾക്ക്: www.mgu.ac.in | www.sps.mgu.ac.in | 0481 2731042.