കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍
എം.കോം. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു
എം.കോം. കൗൺസലിങ് 2024:: സർവകലാശാലാ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് പഠനവകുപ്പിൽ എം.കോം. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ (https://www.uoc.ac.in/) ലഭ്യമാണ്. ഇതിൽ ഒന്നുമുതൽ 45 വരെ റാങ്ക് ലഭിച്ച വിദ്യാർഥികൾ ജൂലായ് ആറിന് രാവിലെ 10.30-ന് പഠനവകുപ്പ് കാര്യാലയത്തിൽ നിർദിഷ്ട രേഖകൾ സഹിതം ഹാജരാകണം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ:: എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളേജുകൾ/എസ്.ഡി.ഇ. (സിയുസിബിസിഎസ്എസ്-യുജി-2014 മുതൽ 2016 വരെ പ്രവേശനം ) വിദ്യാർഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ ബി.എ., ബി. എസ്‌സി., ബി.കോം., ബി.എസ്.ഡബ്ല്യു., ബി.ബി.എ., ബി.എം.എം.സി., ബി.കോം. വൊക്കേഷണൽ, ബി.എ. അഫ്സൽ-ഉൽ-ഉലമ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂലായ് എട്ടിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ കാംപസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
ഹാൾടിക്കറ്റ്:: ജൂലായ് എട്ടിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ ഉൽ ഉലമ, ബി.എ. മൾട്ടിമീഡിയ, ബി.എസ്‌സി. (എസ്.ഡി.ഇ.) റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രിൽ 2024 പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്സൈറ്റിൽ.