ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
സംസ്ഥാനതല സഹവാസ ക്യാമ്പ് ഫെബ്രുവരി 8, 9 തീയതികളിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ‘ലിറ്റിൽ കൈറ്റ്സ്’ അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് ഫെബ്രുവരി 8, 9 തീയതികളിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ഐടി വകുപ്പിന് കീഴിലുള്ള ഐസിഫോസിൽ വെച്ച് നടക്കും. ഫെബ്രുവരി 8 ന് രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് ഹൈസ്കൂളുകളിലെ 29000 റോബോട്ടിക് കിറ്റുകളുടെ പൂർത്തീകരണ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. കുട്ടികൾ തയ്യാറാക്കിയ റോബോട്ടിക് ഉല്പന്നങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടക്കും.