ലെവല്‍ക്രോസ് അടച്ചിടും
മെയ് ഏഴിന് രാത്രി എട്ട് മുതല്‍ എട്ടിന് രാവിലെ എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ

കണ്ണൂർ : പള്ളിക്കുളം - അലവില്‍ (ആര്‍പ്പാന്തോട്) റോഡില്‍ കണ്ണൂര്‍ - വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലുള്ള 246-ാം നമ്പര്‍ ലെവല്‍ക്രോസ് മെയ് ഏഴിന് രാത്രി എട്ട് മുതല്‍ എട്ടിന് രാവിലെ എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.