കെഎസ്‌ആർടിസി ശമ്പള വിതരണം തുടങ്ങി
കെഎസ്‌ആർടിസി ജീവനക്കാരെയും ചേർത്തുപിടിച്ച് സർക്കാർ; ശമ്പള വിതരണം തുടങ്ങി

തിരുവനന്തപുരം : കെഎസ്‌ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണം തുടങ്ങി. ഒറ്റത്തവണയായിട്ടാണ് ശമ്പളം നൽകുന്നത്.30 കോടി സർക്കാരും 44.52 കോടി കെഎസ്‌ആർടിസിയുടെ വരുമാനവും ചേർത്താണ് ശമ്പളം നൽകുന്നത്.ഇന്ന്
എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.