ഓണാഘോഷത്തിനിടെ തേവര കോളജിലെ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു
ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണ കോളേജ് അധ്യാപകൻ ഹൃദയാഘാതംമൂലം മരിച്ചു

കൊച്ചി : കോളേജിലെ ഓണാഘോഷത്തിന് ശേഷമുള്ള വിശ്രമത്തിനിടയിൽ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജി(38) നാണ് ദാരുണ മരണം സംഭവിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കൽ സ്വദേശിയാണ്. വെട്ടുപാറക്കൽ പരേതനായ വര്‍ക്കിയുടെയും മേരിയുടെയും മകനാണ് മരണപ്പെട്ട ജെയിംസ് വി. ജോർജ്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം ഉണ്ടായത് . ഓണാഘോഷത്തിന്റെ ഭാഗമായി കോളേജിലെ അധ്യാപകരുടെ വടംവലി മത്സരത്തിൽ പങ്കെടുത്ത ശേഷം വിശ്രമിക്കുമ്പോൾ ജെയിംസ് കുഴഞ്ഞു വീഴുകയായിരുന്നു.
സംസ്‌കാരം ശനിയാഴ്‌ച. കോളേജ് സ്റ്റാഫ് സെക്രട്ടറിയായിരുന്നു. മഹാത്മാഗാന്ധി സർവകലാശാല പിജി ബോർഡ് ഓഫ് സ്‌റ്റഡീസ് (കൊമേഴ്‌സ്) അംഗമാണ്. കോർപറേറ്റ് റെഗുലേഷൻസ് ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ, ബാങ്കിങ് ആൻഡ് ഇൻഷുറൻസ്, കോർപറേറ്റ് ലോ എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അച്ഛൻ: പരേതനായ വർക്കി. അമ്മ: മേരി. ഭാര്യ: സോന ജോർജ് (അസിസ്റ്റന്റ് പ്രൊഫസർ, ന്യൂമാൻ കോളേജ്, തൊടുപുഴ). മകൻ: വർഗീസ് (രണ്ടരവയസ്സ്).