കെഎസ്ആര്‍ടി ബസ് കൊക്കയിലേക്ക് മറിഞ്ഞ്അപകടം; മരണം നാലായി
മാവേലിക്കരയിൽനിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്

ഇടുക്കി : പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മാവേലിക്കര സ്വദേശിനി ബന്ദു നാരായണന് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മുണ്ടക്കയത്തെ ആശുപത്രിയില്‍നിന്ന് പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമ മോഹനന് സംഗീത് എന്നിവര്‍ നേരത്തേ മരിച്ചിരുന്നു. മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് ഉണ്ണിത്താന് ഗുരുതര പരിക്കുണ്ട്. ഇയാളെ പാലായിലെ ആശുപത്രിയിലേക്ക് മാറ്റി.മറ്റ് 23 പേരുടെ പരിക്ക് ഗുരുതരമല്ല. മാവേലിക്കരയിൽനിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.വിനോദയാത്ര കഴിഞ്ഞ് സംഘം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 30 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസ് മരക്കൂട്ടത്തിൽ തങ്ങി നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണം എന്നാണ് നിഗമനം.