നിങ്ങളാണ് ഹീറോ.... പ്രിയ തരുൺ മൂർത്തി നിങ്ങളുടെ വിജയത്തിൽ അക്ഷയ ന്യൂസ്‌ കേരള യും അഭിമാനിക്കുന്നു.

തരുൺ മൂർത്തിയുടെ ആദ്യ സിനിമയായ ' ഓപ്പറേഷൻ ജാവ ' എന്ന ഹിറ്റ്‌ സിനിമ പ്രമോഷൻ ചെയ്യാൻ ഏൽപ്പിച്ചത് അക്ഷയ ന്യൂസ്‌ കേരള യെ യായിരുന്നു.

May 4, 2025
നിങ്ങളാണ് ഹീറോ.... പ്രിയ തരുൺ മൂർത്തി നിങ്ങളുടെ വിജയത്തിൽ അക്ഷയ ന്യൂസ്‌ കേരള യും അഭിമാനിക്കുന്നു.
നിങ്ങളാണ് ഹീറോ.... പ്രിയ തരുൺ മൂർത്തി നിങ്ങളുടെ വിജയത്തിൽ അക്ഷയ ന്യൂസ്‌ കേരള യും അഭിമാനിക്കുന്നു.

ഒരേ സമയം ബോക്സ്‌ ഓഫീസ് ഇൽ തരംഗം സൃഷ്ടിക്കുകയും, മോഹൻലാലിലെ നടനെ അഴിച്ചുവിടുകയും ചെയ്ത സിനിമ

ഒന്നുകൂടി വ്യക്തമാക്കിയാൽ മോഹൻലാലിലെ നടനെ സ്നേഹിക്കുന്നവരുടെ.. അയാളിലെ നടൻ മരിച്ചുപോയിയെന്ന് പരിതപിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ
 സിനിമ.

വര്ഷങ്ങളായി മോഹൻലാലിൽ നിന്ന് കാത്തിരുന്ന തരത്തിലുള്ള അഭിനയ മുഹൂർത്തങ്ങൾ, നായകന് ഒപ്പത്തിനൊപ്പം എന്ന് പറയാവുന്ന മികച്ചൊരു വില്ലൻ, മറ്റു അഭിനേതാക്കളുടെ മത്സരിച്ചുള്ള പ്രകടനങ്ങൾ (പ്രത്യേകിച്ച് ബിനു പപ്പു), നല്ലൊരു തിരക്കഥയിൽ മികച്ചൊരു സംവിധായകന്റെ കൈയ്യടക്കം ഇതൊക്കെ കോർത്തു വെച്ചുണ്ടാക്കിയ ദൃശ്യ വിസ്മയം അതാണ് തുടരും.എന്ന സിനിമ 

ശരിക്ക് പറഞ്ഞാൽ ഈ കൂട്ടുകെട്ടിൽ കസറിയത് തരുൺ മൂർത്തി എന്ന സംവിധായകനാണ്.ഓപ്പറേഷൻ ജാവ എന്ന ഹിറ്റ്‌ ചിത്രത്തിലൂടെ മികച്ചൊരു സംവിധായകന്റെ വരവറിയിച്ച മൂർത്തി മികച്ചൊരു തിരക്കഥ നൽകിയ അടിത്തറയിൽ മികച്ചൊരു സിനിമ ദൃശ്യവത്കരിക്കുകയായിരുന്നു.മോഹൻലാലിന്റെ പഴയ മാനറിസങ്ങൾ തന്റെ സംവിധാനമികവിലൂടെ ഒപ്പിയെടുക്കുകകൂടി ചെയ്തപ്പോൾ പഴയ മോഹൻ ലാലിനെ തിരികെ കിട്ടിയത് പോലൊരു ഫീലിംഗ് ആയിരുന്നു പ്രേക്ഷകർ ക്ക്..


നമുക്കറിയാം മോഹൻലാലിൻറെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ ഉണ്ടായിട്ടുള്ളത് കഥാപാത്ര സൃഷ്ടികൊണ്ടും പ്രകടനം കൊണ്ടും തനിക്കെതിരെ തനിക്കൊത്തൊരു എതിരാളി അതേ സിനിമയിൽത്തന്നെ ഉണ്ടാവുമ്പോഴാണ്.. അങ്ങനെ മോഹൻലാലിനൊപ്പം തന്നെ ഞെട്ടിക്കുകയാണ് പ്രകാശ് വർമ്മ എന്ന പുതുമുഖം.. ജോർജ് മാത്തൻ എന്ന കൊടൂര വില്ലനായികൊണ്ട്.

അക്ഷയ ന്യൂസ്‌ കേരള..... ??

ഇപ്പോൾ ബോക്സോഫീസ് തരംഗമായികൊണ്ടിരിക്കുന്ന 'തുടരും'   എന്ന ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തിയുടെ ആദ്യ സിനിമയായ ' ഓപ്പറേഷൻ ജാവ ' എന്ന ഹിറ്റ്‌ സിനിമ പ്രമോഷൻ ചെയ്യാൻ ഏൽപ്പിച്ചത് അക്ഷയ ന്യൂസ്‌ കേരള യെ യായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ കടമെടുത്താൽ 2021ലെ കോവിഡ് കാലത്ത് ആളുകൾ തിയേറ്ററിലേക്ക് പോകാൻ മടിച്ചിരുന്ന സമയത്ത്, അക്ഷയ ന്യൂസ്‌ കേരളയുടെ സകല പ്രമോഷൻ സാധ്യതകളും ഉപയോഗപ്പെടുത്തി കൊണ്ട് ആദ്യ ആഴ്ചകളിൽ തിയേറ്ററുകളിൽ പ്രേക്ഷകരെ എത്തിക്കുകയായിരുന്നു. താര പ്രഭയേതുമില്ലാതെ, ഇറങ്ങിയ ചിത്രം പിന്നീട് വന്ന മൌത്ത് പബ്ലിസിറ്റിയിൽ ഹിറ്റടിക്കുകയും ചെയ്തു. അക്ഷയ ന്യൂസ്‌ കേരള യെ സംബന്ധിച്ചിടത്തോളം കോവിഡ് പോലെയുള്ള മഹാമാരി ഘട്ടത്തിൽ, ഒരു പുതുമുഖ സംവിധായകന്റെ  സിനിമ പ്രമോഷൻ ചെയ്യാൻ ഏറ്റെടുക്കുക എന്ന് പറയുന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു.

പിന്നീട് 2021 ൽ അക്ഷയ ന്യൂസ്‌ കേരള യുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം നേരിട്ടത്തി നന്ദി അറിയിക്കുകയും ചെയ്തു.

Prajeesh N K MADAPPALLY