അക്ഷയ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താൻ പ്രത്യേക ട്രൈനിങ് ഗ്രൂപ്പ് രൂപീകരിച്ച് ഫേസ്
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിലേക്കുള്ള ഓൺലൈൻ സേവനങ്ങൾ, സംരംഭകത്വ പരിശീലനം, സാങ്കേതിക പരിശീലനം, മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പരിശീലന ക്ലാസ്സുകൾ മുഴുവൻ അക്ഷയ സംരംഭകർക്കും അക്ഷയ ജീവനക്കാർക്കും ആവശ്യത്തിന് നൽകികൊണ്ട് സംസ്ഥാനത്തെ മുഴുവൻ അക്ഷയ കേന്ദ്രങ്ങളേയും എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന സേവനകേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ ഫേസ് സംസ്ഥാന തലത്തിൽ പ്രത്യേക ട്രൈനിങ് ഗ്രൂപ്പിന് രൂപം നൽകുന്നു. ഓൺലൈൻ സേവന രംഗത്ത് അനുദിനം ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങൾ യഥാസമയം സംരംഭകരിൽ എത്തിക്കുവാൻ ഫേസ് ട്രൈനിങ് വിങിലൂടെ സാധിക്കുമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. അതിനുവേണ്ടി മുഴുവൻ ജില്ലകളിലും ആവശ്യത്തിന് പരിശീലകരെ ഫേസ് നിയമിച്ചിട്ടുണ്ട്. ഫേസിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫേസ് ട്രെയ്നിങ് ഗ്രൂപ്പിന്റെ ഔദ്യോഗിക ഉത്ഘാടനവും രജിസ്ട്രേഷൻ / റവന്യൂ വകുപ്പ് സേവനങ്ങളുടെ ട്രെയിനിംഗും ജൂൺ 13 വ്യാഴാഴ്ച വൈകിട്ട് 7മണിക്ക് നടക്കും. ബഹുമാനപ്പെട്ട ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ ട്രൈനിങ് വിങിൻ്റെ ഉത്ഘാടനം നിർവ്വഹിക്കും. ഫേസ് സംസ്ഥാന സെക്രട്ടറി സദാനന്ദൻ മാസ്റ്റർ അധ്യക്ഷനായിരിക്കും. സംസ്ഥാന ട്രഷറർ സി.വൈ നിഷാന്ത് , ട്രൈനിങ് കോ-ഓഡിനേറ്റർ നസീർ ആലപ്പുഴ തുടങ്ങിയ ഫേസിൻ്റെ സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുക്കും. തുടർന്ന് രജിസ്ട്രേഷൻ , റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങളെ കുറിച്ചുള്ള ആദ്യ ട്രൈനിങ് ഓൺലൈനായി നടക്കും.