കേരളാ പോലീസ് നടപ്പിലാക്കുന്ന 'KID GLOVE' പദ്ധതിയുടെയും ശില്പശാലയുടെയും ഇടുക്കി ജില്ലാതല ഉദ്‌ഘാടനം
കട്ടപ്പന :സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും സൈബർ സുരക്ഷാ ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് അവബോധം നൽകുന്നതിനായി കേരളാ പോലീസ് നടപ്പിലാക്കുന്ന 'KID GLOVE' പദ്ധതിയുടെയും ശില്പശാലയുടെയും ജില്ലാതല ഉദ്‌ഘാടനം ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഐ.പി.എസ് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ നിർവഹിച്ചു. കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.എ നിഷാദ് മോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ആർ സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. സൈബർ വിഭാഗം പോലീസ് ഉദ്യോഗസ്ഥരായ അമൽ മാത്യു, കിരൺ കുമാർ എന്നിവർ ക്ലാസ് നയിച്ചു.


