ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടും സ്വര്‍ണം
4X400 മികസ്ഡ് റിലേയിലാണ് കേരളം സ്വര്‍ണം നേടിയത്.

ഉത്തരാഖണ്ഡ്; ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടും സ്വര്‍ണം. 4X400 മികസ്ഡ് റിലേയിലാണ് കേരളം സ്വര്‍ണം നേടിയത്. മനു ടി.എസ്, സ്‌നേഹ കെ, ബിജോയ് ജെ, അന്‍സ ബാബു എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. മഹാരാഷ്ട്ര വെള്ളിയും പഞ്ചാബ് വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 78കിലോഗ്രാം ജൂഡോയില്‍ കേരളത്തിനായി അശ്വതി വെള്ളി നേടി.ചൊവ്വാഴ്ച ജിംനാസ്റ്റിക്‌സില്‍ രണ്ടുവെള്ളിയും ഒരു വെങ്കലവും കേരളം സ്വന്തമാക്കിയിരുന്നു. ആക്രോബാറ്റിക് ജിംനാസ്റ്റിക്‌സില്‍ പുരുഷന്മാരുടെ ഗ്രൂപ്പ് വിഭാഗത്തിലും മിക്‌സഡ് വിഭാഗത്തിലുമാണ് കേരളം വെള്ളി നേടിയത്. ഫസല്‍ ഇംതിയാസ്, പാര്‍വതി ബി.നായര്‍ എന്നിവരുടെ ടീമാണ് മിക്‌സഡ് വിഭാഗത്തില്‍ വെള്ളി നേടിയത്. മുഹമ്മദ് അജ്മല്‍, മുഹമ്മദ് സഫാന്‍, സാത്വിക്, ഷിറില്‍ റുമാന്‍ എന്നിവരടങ്ങിയ ടീമായിരുന്നു ഗ്രൂപ്പ് വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയത്. ജിംനാസ്റ്റിക്‌സില്‍ വിമന്‍സ് പെയര്‍ വിഭാഗത്തില്‍ ലക്ഷ്മി ബി.നായര്‍, പൗര്‍ണമി ഋഷികുമാര്‍ എന്നിവരുടെ ടീമാണ് വെങ്കലമെഡല്‍ നേടിയത്.