രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച് കേരളം
മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളം നിലവില്‍ മൂന്നിന് 153 റണ്‍സെന്ന നിലയിലാണ്

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ മൂന്നാം ദിനം ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യമിട്ട് ബാറ്റിങ് ആരംഭിച്ച് കേരളം. മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളം നിലവില്‍ മൂന്നിന് 153 റണ്‍സെന്ന നിലയിലാണ്. 72* റണ്‍സുമായി ആദിത്യ സര്‍വാതെയും 15* റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍.പിടിച്ചുനിന്ന് ലീഡ് നേടാനാകും കേരളത്തിന്റെ ശ്രമം. നേരത്തേ വിദര്‍ഭയെ ഒന്നാം ഇന്നിങ്‌സില്‍ 379 റണ്‍സിന് കേരളം പുറത്താക്കിയിരുന്നു.ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രന്‍ (14), രോഹന്‍ കുന്നുമ്മല്‍ (0), നാലാമനായെത്തിയ അഹമ്മദ് ഇമ്രാന്‍ (37) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.